‘ഇനി കല്യാണവീട്ടില്‍ പ്ലാസ്റ്റിക് കുപ്പി പാടില്ല! പകരം ഗ്ലാസ് വെള്ളക്കുപ്പികള്‍ ഉപയോഗിക്കണം’; പ്ലാസ്റ്റിക് നിരോധനം കർശനമാക്കി ഹൈക്കോടതി

വിവാഹ സത്കാര ചടങ്ങുകളില്‍ നിന്ന് പ്ലാസ്റ്റിക് വെള്ളക്കുപ്പികള്‍ ഒഴിവാക്കണമെന്ന് കേരള ഹൈക്കോടതി. പകരം ഗ്ലാസ് വെള്ളക്കുപ്പികള്‍ ഉപയോഗിക്കണമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിർദേശിച്ചു. പുനരുപയോഗമില്ലാത്ത പ്ലാസ്റ്റിക് ഒഴിവാക്കുന്നതിന് കര്‍ശന നടപടി വേണമെന്നും നിര്‍ദ്ദേശം.പ്ലാസ്റ്റിക് വെള്ളക്കുപ്പി നിരോധനം എങ്ങനെ പ്രായോഗികമായി നടപ്പാക്കാനാകുമെന്നും ഹൈക്കോടതി ചോദിച്ചു. സംസ്ഥാനത്തെ മാലിന്യ പ്രശ്‌നവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവെയാണ് നിര്‍ദ്ദേശം.നൂറ് പേരില്‍ കൂടുതല്‍ പങ്കെടുക്കുന്ന ചടങ്ങില്‍ പ്ലാസ്റ്റിക് ഉപയോഗത്തിന് ലൈസന്‍സ് ആവശ്യവെന്നും ഹൈക്കോടതി അറിയിച്ചു.ലൈസന്‍സ് നല്‍കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ് അധികാരമെന്നും സര്‍ക്കാര്‍ അറിയിച്ചു. സത്കാര ചടങ്ങുകളില്‍ അരലിറ്റര്‍ വെള്ളക്കുപ്പികള്‍ ഉപയോഗിക്കുന്നതിന് നിരോധനമുണ്ട്. ഹൈക്കോടതിയിലാണ് തദ്ദേശ സ്വയംഭരണ വകുപ്പ് സ്‌പെഷല്‍ സെക്രട്ടറിയുടെ വിശദീകരണം.അതേസമയം റെയില്‍വേയ്ക്ക് ഹൈക്കോടതിയുടെ വിമര്‍ശനമുണ്ടായി. ട്രാക്കുകള്‍ മാലിന്യ മുക്തമായി സൂക്ഷിക്കാന്‍ റെയില്‍വേക്ക് ബാധ്യതയുണ്ട്. പൊതുസമൂഹത്തോടും നിയമ സംവിധാനത്തോടുമുള്ള ബാധ്യത പാലിക്കണം. ട്രാക്കുകളില്‍ മാലിന്യം തള്ളാന്‍ റെയില്‍വേ അനുവാദം നല്‍കരുത്. മാലിന്യം പൂര്‍ണ്ണമായും നീക്കണമെന്നും റെയില്‍വേയോട് ഹൈക്കോടതി അറിയിച്ചു.

Leave a Reply

spot_img

Related articles

പോലീസ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു: വഴിയോര കച്ചവടക്കാരന് ദാരുണാന്ത്യം

മോഷണക്കേസ് പ്രതിയുമായി പോവുകയായിരുന്ന പോലീസ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു, റോഡരികിൽ നിന്ന വഴിയോര കച്ചവടക്കാരന് ദാരുണാന്ത്യം.മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്കും പരുക്കേറ്റു.മാനന്തവാടിയിലാണ് സംഭവം.ഉന്തുവണ്ടിയിൽ കച്ചവടം...

ബസിൽ നിരോധിത പുകയില ഉൽപന്നങ്ങളുമായി ജീവനക്കാർ പിടിയിൽ

സ്വകാര്യ ബസിൽ നിരോധിത പുകയില ഉൽപന്നങ്ങളുമായി ജീവനക്കാർ പിടിയിൽ എഴുപുന്ന പഞ്ചായത്ത് പതിനൊന്നാം വാർഡ് അനിൽ നിലയം വീട്ടിൽ അനിൽകുമാർ(33), പട്ടണക്കാട് പഞ്ചായത്ത് എട്ടാം വാർഡ്...

സുനിത വില്യംസിൻ്റെയും, ബാരി വിൽമോറിൻ്റെയും ഒമ്പത് മാസത്തെ ബഹിരാകാശത്തെ താമസം അവസാനിക്കുന്നു

സുനിത വില്യംസിൻ്റെയും, ബാരി വിൽമോറിൻ്റെയും ഒമ്പത് മാസത്തെ ബഹിരാകാശത്തെ താമസം അവസാനിക്കുന്നു. മാർച്ച് 16 ന് ഭൂമിയിലേക്ക് തിരികെ കൊണ്ടുവരും.വെറും 10...

ട്രെയിൻ തട്ടി രണ്ട് മരണം

പാലക്കാട് ലക്കിട്ടിയില്‍ ട്രെയിൻ തട്ടി രണ്ട് മരണം.24 വയസുള്ള യുവാവും രണ്ട് വയസുള്ള കുഞ്ഞുമാണ് മരിച്ചത്.കിഴക്കഞ്ചേരി കാരപ്പാടം സ്വദേശി പ്രഭുവും മകനുമാണ് മരിച്ചതെന്ന് റെയില്‍വേ...