ആഗോള അയ്യപ്പ സംഗമം ചരിത്ര വിജയം; തിരുവിതാംകൂർ ദേവസ്വം ബോർഡ്

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബർ 20 ന് പമ്പാതീരത്ത് സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമം ചരിത്ര വിജയമാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് വിലയിരുത്തി. ശബരിമലയെ ആഗോള തീർത്ഥാടന കേന്ദ്രമാക്കി മാറ്റാനുള്ള ക്രിയാത്മകമായ നിർദ്ദേശങ്ങളാണ് ആഗോള അയ്യപ്പ സംഗമത്തിൽ ഉയർന്നു വന്നിട്ടുള്ളത്. ഈ നിർദ്ദേശങ്ങൾ പരിശോധിച്ചു സംസ്ഥാന സർക്കാരിന്റെ സഹായത്തോടെ സമയബന്ധിതമായി നടപ്പിലാക്കും. ശബരിമല ഉയർത്തിപ്പിടിക്കുന്ന മതമൈത്രിയുടെയും സാഹോദര്യത്തിന്റെയും ഉദാത്ത മാതൃകയായിരുന്നു ആഗോള അയ്യപ്പ സംഗമം. തത്വമസി എന്ന ഉദാത്തമായ സന്ദേശം ലോകമെങ്ങും പ്രചരിപ്പിക്കുന്നതിന് ആഗോള അയ്യപ്പ സംഗമം സഹായകമാകും. പവിത്രമായ ശബരിമലയുടെ പേരിൽ വിദ്വേഷ പ്രചരണം സംഘടിപ്പിക്കുന്നവരെ ജനങ്ങൾ ഒറ്റപ്പെടുത്തി എന്നതാണ് ആഗോള അയ്യപ്പ സംഗമത്തിന്റെ മഹത് വിജയം സൂചിപ്പിക്കുന്നത്. ആഗോള അയ്യപ്പ സംഗമം ചരിത്രവിജയമാക്കാൻ സഹകരിച്ച എല്ലാ ഭക്തജനങ്ങളോടും തിരുവിതാംകൂർ ദേവസ്വം ബോർഡ് നന്ദി അറിയിച്ചു.ആഗോള അയ്യപ്പ സംഗമത്തിനു ശേഷം ആദ്യമായി ചേർന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗമാണ് വിലയിരുത്തൽ നടത്തിയതെന്ന് പ്രസിഡന്റ് അഡ്വ. പി എസ് പ്രശാന്ത്, മെമ്പർമാരായ അഡ്വ. എ അജി കുമാർ, അഡ്വ. പി ഡി സന്തോഷ് കുമാർ അറിയിച്ചു.

Leave a Reply

spot_img

Related articles

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും.നഴ്സുമാരുടെ മിനിമം വേതനം വർദ്ധിപ്പിക്കുമെന്ന് അധികൃതർ നേരത്തെ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടില്ല. ഇത് നടപ്പിലാക്കണമെന്നാണ്...

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം കടുക്കുമ്പോഴും ആഗോള വിപണിയെ അത്ഭുതപ്പെടുത്തി സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 300 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു...