ഗോവയില്‍ നീന്തലിന് വിലക്ക് ഏര്‍പ്പെടുത്തി

ഗോവയിൽ ജലാശയങ്ങളിലും വെള്ളച്ചാട്ടങ്ങളിലും നീന്തുന്നതിന് വിലക്ക് ഏർപ്പെടുത്തി. മഴക്കാലത്തെ അപകടങ്ങൾ ഒഴിവാക്കാനായാണ് ഇത്തരമൊരു നടപടി ഏർപ്പെടുത്തിയത്.

വെള്ളച്ചാട്ടം, പ്രവർത്തനം അവസാനിപ്പിച്ച ക്വാറി, പുഴ, മറ്റു ജലാശയങ്ങള്‍ എന്നിവിടങ്ങളില്‍ നീന്തുന്നതിനാണ് വിലക്ക്. കലക്ടർമാർ ഇതുസംബന്ധിച്ച സർക്കുലർ പുറത്തിറക്കി.

ഉത്തരവ് പാലിച്ചില്ലെങ്കിൽ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 188-ാം വകുപ്പിന്‍റെ ലംഘനമാകുമെന്ന് കലക്ടർമാർ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.

മനുഷ്യജീവനും ആരോഗ്യത്തിനും സുരക്ഷയ്ക്കും അപകടമുണ്ടാക്കുന്ന പ്രവൃത്തികളിൽ ഏർപ്പെടുന്നതിന് എതിരെയുള്ളതാണ് 188ആം വകുപ്പ്.

മഴക്കാലത്ത് വെള്ളച്ചാട്ടങ്ങളിലും ക്വാറികളിലും നദികളിലും മറ്റ് ജലസ്രോതസ്സുകളിലും നീന്താനിറങ്ങി മുങ്ങിമരണങ്ങള്‍ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണ് വിലക്ക്.

എന്തായാലും, ജനങ്ങളുടെ സുരക്ഷയ്ക്ക് പ്രാധാന്യം കൊടുത്താണ് ഇത്തരമൊരു നടപടി സ്വീകരിച്ചിരിക്കുന്നത്. വിലക്ക് തീരുന്ന അറിയിപ്പ് വരും വരെ നിരോധനം തുടരും എന്നാണ് അറിയിക്കുന്നത്.

Leave a Reply

spot_img

Related articles

രാജ്യത്ത് യുപിഐ സേവനങ്ങൾ തടസ്സപ്പെട്ടു, ഓൺലൈൻ ഇടപാടുകൾ താറുമാറായി

രാജ്യത്ത് യുപിഐ (UPI യൂണിഫൈഡ് പേയ്‌മെന്‍റ് ഇന്‍റർഫേസ്) സേവനങ്ങൾ തടസ്സപ്പെട്ടതോടെ, ഓൺലൈൻ ഇടപാടുകൾ താറുമാറായി. ഫോണ്‍പേ, ഗൂഗിൾ പേ, പേടിഎം തുടങ്ങിയ വഴി പണം...

രാഷ്ട്രപതിക്ക് വിടുന്ന ബില്ലുകളില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണം; സുപ്രീംകോടതി

രാഷ്ട്രപതിക്ക് വിടുന്ന ബില്ലുകളില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി. രാഷ്ട്രപതിക്ക് സമ്പൂര്‍ണ വീറ്റോ അധികാരമില്ല. രാഷ്ട്രപതി പിടിച്ചുവെക്കുന്ന ബില്ലുകളില്‍ വ്യക്തമായ കാരണം വേണമെന്നും സുപ്രീംകോടതി...

പാസ്പോർട്ടിൽ ദമ്പതികളുടെ പേര് ചേർക്കുമ്പോൾ വിവാഹ സർട്ടിഫിക്കറ്റിനു പകരം ഇനി മുതൽ സംയുക്ത പ്രസ്‌താവന മതി

പാസ്പോർട്ടിൽ ഭാര്യയുടേയോ ഭർത്താവിന്റെയോ പേര് ചേർക്കുമ്പോൾ വിവാഹ സർട്ടിഫിക്കറ്റിന് പകരം ഇനി മുതൽ ഇരുവരുടെയും ഒരുമിച്ചുള്ള ഫോട്ടോ പതിച്ച സംയുക്ത പ്രസ്‌താവന മതി. ഇതിന്റെ...

മേഘാലയയില്‍ കാണാതായ ഹംഗേറിയൻ വിനോദസഞ്ചാരിയുടെ മൃതദേഹം കണ്ടെത്തി

മേഘാലയയില്‍ കാണാതായ ഹംഗേറിയൻ വിനോദസഞ്ചാരിയുടെ മൃതദേഹം കണ്ടെത്തി. ചിറാപുഞ്ചിയില്‍ മാർച്ച്‌ 29 മുതല്‍ കാണാതായ സോള്‍ട്ട് പുസ്‌കാസിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. ഹംഗേറിയൻ എംബസിയുടെ അറിയിപ്പ്...