സ്വർണവില 70,000 രൂപ കടന്നു

സ്വർണവില പുതിയ റെക്കോർഡുകൾ കുറിക്കുന്നു.ഇന്ന് പവന് 200 രൂപയാണ് കൂടിയത്.ഇതോടെ സ്വർണവില 70,000 രൂപ കടന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണിവില 70,160 രൂപയാണ്.പണിക്കൂലുയും ജിഎസ്ടിയും ഉൾപ്പെടെ നൽകി ഒരു പവൻ സ്വർണാഭരണം വാങ്ങുമ്പോൾ മുക്കാൽ ലക്ഷം രൂപയിലേറെ നൽകേണ്ടി വരും.സംസ്ഥാനത്ത് മൂന്നു ദിവസം കൊണ്ട് സ്വർണത്തിന് 4,360 രൂപയുടെ വർധനവാണുണ്ടായത്.വ്യാഴാഴ്ച 2,160 രൂപയും വെള്ളിയാഴ്ച 1,480 രൂപയുമാണ് കൂടിയത്.ഒരു ഗ്രാം സ്വർണം ലഭിക്കാൻ 8,770 രൂപയാണ് നിലവിൽ നൽകേണ്ടത്.പണിക്കൂലിയും ജിഎസ്ടിയും വേറെ നൽകണം.

അപ്രതീക്ഷിതമായി സ്വർണത്തിന് ഡിമാന്റ് കൂടിയതാണ് വിലയിലെ കുതിപ്പിന് പിന്നിൽ.രാജ്യാന്തര വിപണിയിൽ സ്‌പോട് ഗോൾഡ് വില ട്രോയ് ഔൺസിന് ഇതാദ്യമായി 3,235 ഡോളറിലെത്തി.വിവിധ രാജ്യങ്ങൾക്ക് ചുമത്തിയ തീരുവ താത്കാലികമായി നിർത്തിവെയ്ക്കാൻ തീരുമാനിച്ചെങ്കിലും ചൈനയുടേത് വൻതോതിൽ വർധിപ്പിച്ചതാണ് പെട്ടെന്നുള്ള ഡിമന്റ് വർധനയ്ക്ക് പിന്നിൽ. ട്രംപിന്റെ താരിഫ് യുഎസിലെ കടപ്പത്ര വിപണിയെ ബാധിച്ചതും സുരക്ഷിത നിക്ഷേപത്തിലേയ്ക്ക് തിരിയാൻ നിക്ഷേപകരെ പ്രേരിപ്പിച്ചു. ലോകത്തിലെ രണ്ട് വൻകിട സാമ്പത്തിക ശക്തികൾ തമ്മിലുള്ള വ്യാപാര സംഘർഷമാണ് സ്വർണം നേട്ടമാക്കിയത്.ചൈനയ്ക്കുമേലുള്ള താരിഫ് 125 ശതമാനമായാണ് ട്രംപ് ഉയർത്തിയത്.

സ്വർണം എന്നത് എക്കാലത്തും മികച്ചൊരു നിക്ഷേപമാർഗം തന്നെയാണ്.എന്നാൽ സ്വർണത്തെ നിക്ഷേപമായി മാറ്റുന്നതിൽ ഇന്ത്യക്കാർക്കിടയിൽ പല തെറ്റിധാരണകളും നിലനിൽക്കുന്നുണ്ട്. ആഭരണങ്ങളിൽ തന്നെ നിക്ഷേപം നടത്തണമെന്നതാണ് അവയിലൊന്ന്.ആഭരണങ്ങളിൽ മാത്രമല്ല, മറ്റ് പല രീതിയിലും സ്വർണത്തിൽ നമുക്ക് നിക്ഷേപം നടത്താൻ സാധിക്കുന്നതാണ്.സ്വർണ നിക്ഷേപത്തിന്റെ പരമ്പരാഗത മാർഗമായി കണക്കാക്കി വരുന്നത് ഫിസിക്കൽ ഗോൾഡിനെയാണ്.നാണയങ്ങൾ, ബാറുകൾ, ആഭരണങ്ങൾ എന്നിങ്ങനെയാണ് ഫിസിക്കൽ ഗോൾഡിൽ വരുന്നത്.എന്നാൽ സ്വർണത്തെ നിക്ഷേപമായി കാണുന്നവർക്ക് നാണയങ്ങൾ, ബാറുകൾ എന്നിവ തിരഞ്ഞെടുക്കാവുന്നതാണ്.ആഭരണങ്ങളെ അപേക്ഷിച്ച് കുറഞ്ഞ പണിക്കൂലിയാണ് ഇവയ്ക്ക് വരുന്നത്.

നാണയങ്ങളായോ ബാറുകളായോ സ്വർണം വാങ്ങിക്കുകയാണെങ്കിൽ പരിശുദ്ധി ഉറപ്പിക്കുന്നതിനായി ഹാൾമാർക്ക് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക. മറ്റൊരു മികച്ച മാർഗമാണ് ഗോൾഡ് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ അഥവാ ഇടിഎഫ്. സ്വർണം കൈവശം വെക്കാതെ നിക്ഷേപിക്കാൻ സാധിക്കും.ഇടിഎഫിലുള്ള ഓരോ യൂണിറ്റും ഒരു നിശ്ചിത അളവ് സ്വർണമാണ്.സ്വർണ ഇടിഎഫുകൾ ട്രേഡ് ചെയ്യുന്നതിനായി ഡീമാറ്റ് അക്കൗണ്ട് ആവശ്യമാണ്.സ്വർണത്തിൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാൻ സാധിക്കുന്ന മറ്റൊരു മാർഗമാണ് സോവറീൻ ഗോൾഡ് ബോണ്ടുകൾ അഥവാ എസ്ജിബി.സ്വർണത്തിന് വിപണിയിലുള്ള വിലയുമായി ബന്ധപ്പെടുത്തിയുള്ള റിട്ടേണുകൾ വാഗ്ദാനം ചെയ്യുന്നതോടൊപ്പം 2.5 ശതമാനം വാർഷിക പലിശയും സോവറീൻ ഗോൾഡ് ബോണ്ട് വഴി ലഭിക്കും.ഈ ബോണ്ടുകൾക്ക് എട്ട് വർഷത്തെ കാലാവധിയാണുള്ളത്.അഞ്ച് വർഷത്തിന് ശേഷം എക്‌സിറ്റ് ചെയ്യാൻ സാധിക്കും.മാത്രമല്ല, നികുതി ഇളവും ലഭിക്കുന്നതാണ്.

ഇതൊന്നും സാധിക്കാതെ വരികയാണെങ്കിൽ ജ്വല്ലറികൾ വാഗ്ദാനം ചെയ്യുന്ന സ്വർണ സമ്പാദ്യ പദ്ധതികൾ തിരഞ്ഞെടുക്കാവുന്നതാണ്.ഒരു നിശ്ചിത തുക തവണകളായി അടച്ച് നിങ്ങൾക്ക് സ്വർണം വാങ്ങിക്കാൻ സാധിക്കുന്നതാണ്.എന്നാൽ പദ്ധതിയുടെ നിബന്ധനകൾ മനസിലാക്കിയ ശേഷം മാത്രം ഭാഗമാകുക.ഇതിനെല്ലാം പുറമെ മറ്റൊരു മാർഗം കൂടിയുണ്ട്, ഡിജിറ്റൽ ഗോൾഡ്.1 രൂപ മുതൽ സ്വർണം വാങ്ങിക്കാൻ സാധിക്കും എന്നതാണ് പ്രത്യേകത.പേടിഎം, ഫോൺപേ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലും ചില ബ്രോക്കറേജ് സ്ഥാപനങ്ങളിലും ഡിജിറ്റൽ ഗോൾഡ് വാങ്ങിക്കുന്നതിനുള്ള സൗകര്യമുണ്ട്.

Leave a Reply

spot_img

Related articles

ചരിത്രത്തിലാദ്യമായി ഒറ്റദിവസത്തെ ഏറ്റവും വലിയ വർധനയിൽ സ്വർണവില; പവന് 2160 രൂപ വർദ്ധിച്ചു

ചരിത്രത്തിലാദ്യമായി ഒറ്റദിവസത്തെ ഏറ്റവും വലിയ വർധനയിൽ സ്വർണവില. കേരളത്തിൽ ഇന്ന് പവന് 2160 രൂപ വർദ്ധിച്ച് 68480 രൂപയുമായി. ഇന്ന് ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ...

മാസപ്പടി കേസ്:പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

മാസപ്പടി കേസിൽ മകൾ വീണാ വിജയനെ പ്രതി ചേർത്ത് എസ്എഫഐഒ നടത്തുന്ന അന്വേഷണത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.അത്ര ഗൗരവമായി കേസിനെ കാണുന്നില്ലെന്നു മുഖ്യമന്ത്രി...

ശബരീശന് വെള്ളിയാഴ്ച പമ്പയിൽ ആറാട്ട്

മീനമാസത്തിലെ ഉത്രം നാളിൽ ശബരീശന് പമ്പയിൽ ആറാട്ട്. രാവിലെ 8.30 ന് ആറാട്ട് ബലിക്ക് ശേഷം ആറാട്ട് ഘോഷയാത്ര സന്നിധാനത്ത് നിന്ന് പമ്പയിലേക്ക്...

കോഴഞ്ചേരി പുല്ലാട് പന്ത്രണ്ടുകാരി പേവിഷ ബാധയേറ്റ് മരിച്ചു

ഒരു മാസം മുൻപാണ് നായ കടിച്ചത്. അന്ന് വാക്സീൻ എടുത്തു എന്ന് ബന്ധുക്കൾ പറയുന്നു.കഴിഞ്ഞയാഴ്ച ഒരു വിവാഹത്തിന് പോയി തിരിച്ചുവന്നശേഷം കുട്ടി തളർന്നുവീഴുകയായിരുന്നു....