സ്വര്‍ണക്കുതിപ്പ്; പവന് ഒറ്റയടിക്ക് കൂടിയത് രണ്ടായിരത്തിലേറെ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന. പവന് ഒറ്റയടിക്ക് 2440 രൂപയാണ് വര്‍ധിച്ചത്. 1,13,920 രൂപയാണ് ഇന്നത്തെ പവന്‍ വില. ഇന്നലെ 1,11,480 രൂപയായിരുന്നു. ഗ്രാമിന് 305 രൂപ വര്‍ധിച്ച് 14,240 രൂപയുമായി. കഴിഞ്ഞയാഴ്ചയിലെ തുടര്‍ച്ചയായ വിലയിടിവിനൊടുവിലാണ് ഇപ്പോള്‍ ഒറ്റയടിക്ക് വില ഉയര്‍ന്നിരിക്കുന്നത്. ആഗസ്റ്റ് 24ന് പവന്‍ വില 1,20,240 രൂപയിലെത്തിയിരുന്നു. പിന്നീട് ഇത് ഒരാഴ്ച കൊണ്ട് 9000 രൂപയോളം ഇടിഞ്ഞു. അമേരിക്കയും ഇറാനും തമ്മിലുള്ള പുതിയ ആക്രമണങ്ങള്‍ക്കിടയില്‍ എണ്ണവില തുടര്‍ച്ചയായി ഉയര്‍ന്നത് സ്വര്‍ണത്തെ ബാധിച്ചിരുന്നു. ആഗോള വിപണിയിലും സ്വര്‍ണവില കുതിപ്പിലാണ്. സ്‌പോട്ട് ഗോള്‍ഡ് ട്രോയ് ഔണ്‍സിന് 66 ഡോളര്‍ വര്‍ധിച്ച് 4435 ഡോളര്‍ എന്ന നിരക്കിലാണുള്ളത്. വെള്ളിക്ക് രണ്ട് ശതമാനത്തോളം ഉയര്‍ന്ന് ട്രോയ് ഔണ്‍സിന് 66.16 ഡോളര്‍ എന്ന നിലയിലുമാണ്.

Leave a Reply

spot_img

Related articles

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....

റിലയൻസിന്റെ പുതിയ ഐസ്‌ക്രീം ബ്രാൻഡ് ‘ബോംബെ ക്രീമറി’ വിപണിയിലെത്തി; വില 10 രൂപ മുതൽ

റിലയൻസ് ഇൻഡസ്ട്രീസിന്റെ എഫ്.എം.സി.ജി വിഭാഗമായ റിലയൻസ് കൺസ്യൂമർ പ്രൊഡക്ട്സ് ലിമിറ്റഡ് (ആർ.സി.പി.എൽ) ഐസ്‌ക്രീം വിപണിയിലേക്ക് ചുവടുവെച്ചുകൊണ്ട് പുതിയ ബ്രെൻഡായ 'ബോംബെ ക്രീമറി' (Bombay Creamery)...

വാണിജ്യ എൽപിജി സിലിണ്ടറിന് 9.50 രൂപ വർധിപ്പിച്ചു

രാജ്യത്ത് പാചകവാതക വില വർധിപ്പിച്ചു.ജനങ്ങൾക്ക് ഇരുട്ടടിയായി രാജ്യത്ത് പാചകവാതക വില വീണ്ടും വർധിപ്പിച്ചു.വാണിജ്യ എൽപിജി സിലിണ്ടറിന് 9.50 രൂപയാണ് വർധിപ്പിച്ചത്.ഇതോടെ കൊച്ചിയിൽ 2,763 രൂപയും...

കായലിൽ കാണാതായ മൽസ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

വേമ്പനാട്​ കായലിൽ കക്ക വാരാൻപോയി കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി.ആര്യാട് കോമളപുരം കന്യാക്കൽ പുതുവൽവീട്​ ബാബു (55) ആണ്​ മരിച്ചത്​.മുഹമ്മ ഭാഗത്ത് നിന്നാണ് മൃതദേഹം...