സ്വർണവിലയില്‍ കുതിപ്പ് തുടരുന്നു

സംസ്ഥാനത്ത് സ്വർണവിലയില്‍ കുതിപ്പ് തുടരുന്നു. ഒരു പവൻ സ്വർണത്തിന് ഇന്ന് 640 രൂപയാണ് വർദ്ധിച്ചത്.ഇന്നലെ 280 രൂപയുടെ വർധനവാണ് ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 64,480 രൂപയാണ്. കഴിഞ്ഞ ഒരാഴ്ചകൊണ്ട് 2840 രൂപയാണ് സ്വർണത്തിന് വർദ്ധിച്ചത്. ഇന്ന് അന്താരാഷ്ട്ര സ്വർണ്ണവില 2900 ഡോളർ കടന്നു. അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വ്യാപാര നയങ്ങള്‍ ആഗോള വ്യാപാര യുദ്ധത്തിലേക്ക് വഴിവെക്കുമെന്ന് ആശങ്ക ഉയർന്നതിനെ തുടർന്നാണ് സ്വർണവില കുത്തനെ ഉയർന്നത്. ഇന്നലെ അമേരിക്ക സ്റ്റീലിനും ഇറക്കുമതി തീരുവ ചുമത്തുമെന്ന് അറിയിച്ചതോടെ ഇന്ത്യൻ ഓഹരി വിപണി പിന്നോട്ട് പോയിരുന്നു. വിലയിലുണ്ടായ കുതിച്ചുചാട്ടത്തോടെ പവൻ സ്വർണാഭരണം വാങ്ങണമെങ്കില്‍ പണിക്കൂലിയും ജിഎസ്ടിയുമടക്കം 72,000 രൂപയോളം നല്‍കേണ്ടി വരും

Leave a Reply

spot_img

Related articles

ആളില്ലാതിരുന്ന വീട് കുത്തിത്തുറന്ന് അകത്തുകയറി, കവർന്നതൊക്കെ ഗോൾഡ് കവറിങ് ആഭരണങ്ങളും കോസ്മെറ്റിക്ക് സാധനങ്ങളും

ബാലരാമപുരത്തിനടുത്ത് ആളില്ലാതിരുന്ന വീട് കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ ഗോൾഡ് കവറിങ് ആഭരണങ്ങളും ബ്യൂട്ടിപാർലറിലെ കോസ്മെറ്റിക്ക് സാധനങ്ങളും കവർന്നു. പള്ളിച്ചൽ വെടിവെച്ചാൻ കോവിൽ പുന്നമൂട്...

ജിംനി ലുക്കിൽ വില കുറഞ്ഞ ജി-വാഗൺ

ജർമ്മൻ ആഡംബര കാർ നിർമ്മാതാക്കായ മെഴ്‌സിഡസ് ബെൻസിന്‍റെ വിശാലമായ ഉൽപ്പന്ന നിരയിൽ നിന്നുള്ള ഐക്കണിക് ആഡംബര എസ്‌യുവികളിൽ ഒന്നാണ് മെഴ്‌സിഡസ് ബെൻസ് ജി-ക്ലാസ് ....

അനധികൃത കുടിയേറ്റക്കാരുമായി യുഎസിൽ നിന്നുള്ള നാലാമത്തെ വിമാനം ഡൽഹിയിൽ എത്തി

യു എസിൽ നിന്നുള്ള അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുമായുള്ള നാലാമത്തെ വിമാനം ഡൽഹിയിൽ എത്തി. പനാമയിൽ നിന്നുള്ള 12 ഇന്ത്യക്കാരെയാണ് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറക്കിയത്....

ആറളം ഫാമിൽ അടിക്കാട് വെട്ടിയിട്ടില്ല, ജനങ്ങളുടെ പ്രതിഷേധം സ്വാഭാവികം;മന്ത്രി എ കെ ശശീന്ദ്രൻ

കണ്ണൂർ ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി ദമ്പതികൾ മരിച്ച സംഭവം സങ്കടകരമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ.ആറളം ഫാമിൽ അടിക്കാട് വെട്ടിയിട്ടില്ല....