സ്വർണവില കുത്തനെ ഇടിഞ്ഞു, പവന് കുറഞ്ഞത് 4360 രൂപ

സ്വർണാഭരണങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യ സമയം.സ്വർണം ഗ്രാമിന് 545 രൂപയും, പവന് 4360 രൂപയും കുറഞ്ഞു.ഇതോടെ ഒരു പവന്റെ വില 1,02,680 രൂപ എന്ന നിരക്കിലേക്ക് താഴ്ന്നു. ഒരു ഗ്രാം സ്വർണത്തിന് 12,835 രൂപയാണ് ഇന്നത്തെ വില.സംസ്ഥാനത്ത് സ്വർണവിലയിൽ റെക്കോർഡ് ഇടിവ് രേഖപ്പെടുത്തിക്കൊണ്ട് വിപണി രണ്ടര മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലെത്തിയിരിക്കുന്നത്.

ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ്റെ കണക്കുകൾ പ്രകാരം ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലായിരുന്ന സ്വർണം, മാർച്ചിലെ ഏറ്റവും കുറഞ്ഞ നിരക്കായ മാർച്ച് 16 ലെ 1,15,440 രൂപയും മറികടന്നാണ് ഇപ്പോൾ ഒരു ലക്ഷത്തിന് തൊട്ടരികിൽ എത്തിനിൽക്കുന്നത്.കഴിഞ്ഞ ശനി, ഞായർ ദിവസങ്ങളിൽ 1,07,040 രൂപയിൽ തുടർന്ന വിലയാണ് ഇന്ന് കുത്തനെ ഇടിഞ്ഞത്.സ്വർണത്തിനൊപ്പം വെള്ളി വിലയിലും കുറവുണ്ടായിട്ടുണ്ട്; ഗ്രാമിന് 15 രൂപ കുറഞ്ഞ് 230 രൂപയായും 10 ഗ്രാമിന് 2300 രൂപയായും വെള്ളി വില മാറി.ജനുവരി മാസത്തെ വില നിലവാരത്തിലേക്ക് വിപണി മടങ്ങിയെത്തുന്ന ഈ ട്രെന്റ് വരും ദിവസങ്ങളിലും തുടരുമോ എന്നാണ് ഉപഭോക്താക്കൾ ഉറ്റുനോക്കുന്നത്.ജനുവരി 29 ന് പവൻവില റെക്കോഡിലെത്തിയത്. 1,31,160 രൂപയും ഗ്രാം വില 16,395 രൂപയുമെന്ന സർവകാല വിലയാണ് അന്ന് രേഖപ്പെടുത്തിയത്. സ്വർണവില കുറയുന്നത് ആഭരണപ്രിയർക്ക് നേട്ടമാകുന്നതിനൊപ്പം വിവാഹ സീസൺ ആയതിനാൽ വിപണിക്കും ഗുണം ചെയ്യും.

Leave a Reply

spot_img

Related articles

പഞ്ചസാര ചേര്‍ത്ത ബേബി ഫുഡ് നിരോധിക്കാൻ നീക്കം; കരട് വിജ്ഞാപനം പുറത്തിറക്കി

ആറ് മാസം വരെ പ്രായമുള്ളള്ള ശിശുക്കള്‍ക്ക് നല്‍കുന്ന ഭക്ഷണ ഉല്‍പ്പനങ്ങളില്‍ പഞ്ചസാര ചേർക്കുന്നത് നിരോധിക്കാൻ നിർദേശിച്ച്‌ രാജ്യത്തെ പരമോന്നത ഭക്ഷ്യ നിയന്ത്രണ സ്ഥാപനമായ ഫുഡ്...

നെല്ല് സംഭരണ തടസങ്ങള്‍ നീങ്ങി, മില്ലുകളുമായി ധാരാണാപത്രത്തിന് പ്രത്യേകാനുമതി: മന്ത്രി അനൂപ് ജേക്കബ്

കഴിഞ്ഞ സീസണില്‍ കരാറിലേര്‍പ്പെട്ടതും നിശ്ചിതസമയത്തിനകം നെല്ല് കുത്തല്‍ (മില്ലിംഗ്) പൂര്‍ത്തിയാക്കാന്‍ കഴിയാത്തതുമായ മില്ലുകളുമായി കരാറില്‍ ഏര്‍പ്പെടാന്‍ സപ്‌ളൈേകാക്ക് നിബന്ധനകളോടെ പ്രത്യേക അനുമതി നല്‍കിയതായി മന്ത്രി...

വാണിജ്യ എൽപിജി സിലിണ്ടറിന് വില കൂട്ടി; കൊച്ചിയിൽ 2,828 രൂപ, തിരുവനന്തപുരത്ത് 2,849 രൂപ

വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറിന്റെ വില വീണ്ടും വർധിപ്പിച്ച് പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ.19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 62 മുതൽ 65 രൂപ വരെയാണ്...

മരുന്ന് കണക്കുകളിൽ കർശന വ്യക്തത വേണം: ആരോഗ്യമന്ത്രി കെ. മുരളീധരൻ

സംസ്ഥാനത്തെ ആശുപത്രികളിലെ മരുന്ന് കണക്കുകളിൽ കൃത്യമായ വ്യക്തത വേണമെന്ന് ഡിഎംഒമാരുടെ യോഗത്തിൽ ആരോഗ്യമന്ത്രി കെ. മുരളീധരൻ കർശന നിർദ്ദേശം നൽകി. മരുന്നുകളുടെ കാര്യത്തിൽ കൃത്യമായ...