സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു.പവന് 360 രൂപ കുറഞ്ഞ് 1,13,880 രൂപയിലെത്തി.ഗ്രാമിന് 45 രൂപ കുറഞ്ഞ് 14,235 രൂപയിലെത്തി.ഏപ്രില്‍ മാസത്തിലെ ഉയര്‍ന്ന വിലയായ 1,14,240 രൂപയില്‍ നിന്നാണ് സ്വര്‍ണ വില ഇന്ന് പവന് 360 രൂപ കുറഞ്ഞത്.രാജ്യാന്തര വിപണിയിലെ ഇടിവാണ് കേരളത്തിലും വില കുറയാന്‍ കാരണമായത്.പശ്ചിമേഷ്യൻ സംഘർഷം ലഘൂകരിക്കാൻ ശ്രമം നടക്കുന്നതിനിടെ വിപണിയിലെ ചാഞ്ചാട്ടം തുടർന്നേക്കും എന്നാണ് സൂചന.രാജ്യാന്തര സ്വര്‍ണ വില 4,793 ഡോളറാണ്.ഒരു ശതമാനത്തോളമാണ് ഇടിവ് രേഖപ്പടുത്തിയത്.ഏപ്രില്‍ 13 നു ശേഷമുള്ള ഏറ്റവും കുറഞ്ഞ വിലയാണിത്.

