സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു.പവന് 480 രൂപ കുറഞ്ഞ് 1,07,720 രൂപയായി. ഗ്രാമിന് 60 രൂപ കുറഞ്ഞ് 13,465 രൂപയുമായി. ഇന്നലെ 1,08,200 രൂപയായിരുന്നു പവന്‍ വില.ഇന്നലെ രണ്ട് തവണയായി 3400 രൂപ വര്‍ധിച്ചതിന് പിന്നാലെയാണ് ഇന്ന് വില കുറഞ്ഞിരിക്കുന്നത്. പശ്ചിമേഷ്യയിലെ യുദ്ധത്തിന് താല്‍ക്കാലിക ഇടവേള വന്നതോടെയാണ് സ്വര്‍ണം മുന്നേറാന്‍ തുടങ്ങിയത്.

യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ കനത്ത ഇടിവ് നേരിട്ട സ്വര്‍ണം മാര്‍ച്ച് 23ന് ലക്ഷം രൂപയ്ക്ക് താഴേക്ക് പോയിരുന്നു. അസംസ്‌കൃത എണ്ണ വില കുത്തനെ ഉയര്‍ന്നതും ഡോളര്‍ ശക്തിപ്പെട്ടതുമാണ് സ്വര്‍ണത്തിന് തിരിച്ചടിയായത്. എന്നാല്‍, ട്രംപ് അഞ്ച് ദിവസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതോടെ അടുത്ത ദിവസങ്ങളില്‍ വന്‍തോതില്‍ വില ഉയര്‍ന്നു.ആഗോള വിപണിയില്‍ സ്വര്‍ണവില നേരിയ ഇടിവിലാണ് വ്യാപാരം. ട്രോയ് ഔണ്‍സിന് 33ഡോളര്‍ കുറഞ്ഞ് 4519 എന്ന നിലയിലാണുള്ളത്. വെള്ളി ട്രോയ് ഔണ്‍സിന് 71.88 ഡോളര്‍ എന്ന നിലയിലുമാണ്.

Leave a Reply

spot_img

Related articles

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....

സ്വര്‍ണക്കുതിപ്പ്; പവന് ഒറ്റയടിക്ക് കൂടിയത് രണ്ടായിരത്തിലേറെ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന. പവന് ഒറ്റയടിക്ക് 2440 രൂപയാണ് വര്‍ധിച്ചത്. 1,13,920 രൂപയാണ് ഇന്നത്തെ പവന്‍ വില. ഇന്നലെ 1,11,480 രൂപയായിരുന്നു. ഗ്രാമിന്...

റിലയൻസിന്റെ പുതിയ ഐസ്‌ക്രീം ബ്രാൻഡ് ‘ബോംബെ ക്രീമറി’ വിപണിയിലെത്തി; വില 10 രൂപ മുതൽ

റിലയൻസ് ഇൻഡസ്ട്രീസിന്റെ എഫ്.എം.സി.ജി വിഭാഗമായ റിലയൻസ് കൺസ്യൂമർ പ്രൊഡക്ട്സ് ലിമിറ്റഡ് (ആർ.സി.പി.എൽ) ഐസ്‌ക്രീം വിപണിയിലേക്ക് ചുവടുവെച്ചുകൊണ്ട് പുതിയ ബ്രെൻഡായ 'ബോംബെ ക്രീമറി' (Bombay Creamery)...