സ്വർണാഭരണപ്രേമികൾക്കിതാ ഒരു സന്തോഷ വാർത്ത. റെക്കോർഡ് വിലയിലെത്തിയ സ്വർണവില ഇന്ന് കുറഞ്ഞു.
800 രൂപ കുറഞ്ഞ് 54,000 ത്തിന് താഴെയെത്തി. ചൊവ്വാഴ്ച 480 രൂപ കുറഞ്ഞിരുന്നു. മൂന്ന് ദിവസംകൊണ്ട് 1280 രൂപയാണ് പവൻ കുറഞ്ഞത്.
ഒരു പവൻ സ്വർണത്തിന്റെ വിപണി വില 53,840 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 100 രൂപ കുറഞ്ഞു. 6730 രൂപയാണ് വില.
ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 90 രൂപ കുറഞ്ഞു.
വില 5600 രൂപയായി. ചെറിയ ആശ്വാസം ആകുകയാണ് സ്വർണവിലയുടെ കുറവ്.