കുതിച്ച് പായുകയാണല്ലേ ഇന്ന് സ്വർണവില. ഇന്ത്യ സ്വർണം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിൽ മുൻപന്തിയിലാണ്.
എന്നാൽ, ലോകത്തിലെ ഏറ്റവും വലിയ സ്വർണ ഉത്പാദകർ ആരാണ് എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?.
കൊവിഡ് 19 മഹാമാരി, ഭൗമരാഷ്ട്രീയ പിരിമുറുക്കൽ എന്നിവ കാരണം സമീപ വർഷങ്ങളിൽ ആഗോള സ്വർണ വില കുതിച്ചുയർന്നു, ഇതോടെ മുൻനിര ഉൽപാദകരിൽ കൂടുതൽ താൽപ്പര്യം വർധിച്ചു.
യുഎസ് ജിയോളജിക്കൽ സർവേയിൽ നിന്നുള്ള ഏറ്റവും പുതിയ ഡാറ്റ അനുസരിച്ച്, 2023-ൽ ആഗോള സ്വർണ ഉൽപ്പാദനം 3,000 മെട്രിക് ടൺ ആയിരുന്നു. ലോകത്തിലെ ഏറ്റവും വലിയ സ്വർണ ഉത്പാദകർ ചൈനയാണ്.
അങ്ങനെയെങ്കിൽ, 2024-ലെ ലോകത്തിലെ ഏറ്റവും മികച്ച 10 സ്വർണം ഉൽപ്പാദിപ്പിക്കുന്ന രാജ്യങ്ങൾ ഏതൊക്കെ എന്ന് നോക്കിയാലോ?.
- ചൈന 370 മെട്രിക് ടൺ
- ഓസ്‌ട്രേലിയ 310 മെട്രിക് ടൺ
- റഷ്യ 310 മെട്രിക് ടൺ
- കാനഡ 200 മെട്രിക് ടൺ
- യുണൈറ്റഡ് സ്റ്റേറ്റ്സ് 170 മെട്രിക് ടൺ
- കസാക്കിസ്ഥാൻ 130 മെട്രിക് ടൺ
- മെക്സിക്കോ 120 മെട്രിക് ടൺ
- ഇന്തോനേഷ്യ 110 മെട്രിക് ടൺ
- ദക്ഷിണാഫ്രിക്ക 100 മെട്രിക് ടൺ
- ഉസ്ബെക്കിസ്ഥാൻ 100 മെട്രിക് ടൺ