സർക്കാർ അതിജീവിതക്കൊപ്പം, ഏത് ഉന്നതനായാലും നടപടി; രഞ്ജിത്തിനെ തള്ളി മന്ത്രി സജി ചെറിയാൻ

ലൈംഗികാത്രിക്രമക്കേസിൽ സംവിധായകൻ രഞ്ജിത്തിനെ തള്ളി സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ. സര്‍ക്കാര്‍ അതിജീവിതയ്ക്കൊപ്പമെന്ന് മന്ത്രി വ്യക്തമാക്കി. സിനിമയിലെ സംഭാവനകള്‍ മുന്‍ നിര്‍ത്തിയാണ് രഞ്ജിത്തിന് ഉയര്‍ന്ന പദവി നല്‍കിയത്. ഇത്തരം പരാതികള്‍ ആവര്‍ത്തിക്കുന്നത് ഗൗരവമുള്ള കാര്യമാണെന്നും സജി ചെറിയാൻ പ്രതികരിച്ചു. ദുരനുഭവം ഉണ്ടായവര്‍ മുന്നോട്ട് വരാന്‍ തയ്യാറാകണമെന്നും ഏത് ഉന്നതനായാലും സര്‍ക്കാര്‍ നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.രഞ്ജിത്തിനെതിരായ പരാതി ഗൗരവതരമെന്ന് സജി ചെറിയാൻ പറഞ്ഞു. രഞ്ജിത്തിന്റെ ഭാഗത്തുനിന്ന് അങ്ങനെയൊരു സംഭവം ഉണ്ടായിട്ടുണ്ടെങ്കിൽ അംഗീകരിക്കാനാകില്ല. സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള നിയമനിർമാണം നടത്തുമെന്നും മന്ത്രി അറിയിച്ചു. ഏതെങ്കിലും സ്ഥലത്തേക്ക് ഒരാളെ എടുക്കുമ്പോൾ അയാളുടെ ആ രംഗത്തെ കഴിവാണ് നോക്കുന്നത്. സിനിമാരംഗത്ത് ശ്രദ്ധേയമായി പ്രവർത്തിച്ചിട്ടുള്ള ആളാണ് എന്ന് കരുതിയാണ് രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി അത്തരം സ്ഥാനം കൊടുത്തത്. വീണ്ടും അത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് ഗൗരവതരമാണ്. അയാൾ തെറ്റ് ചെയ്തത് ആ സ്ഥാപനത്തിൻ്റെ ചുമലിലേക്ക് വയ്ക്കേണ്ട. ആക്ഷേപം വന്നപ്പോൾ തന്നെ കൃത്യമായ നിലപാടെടുത്തു. തുടർച്ചയായി ഇത്തരം സംഭവമുണ്ടാകുന്നത് മ്ലേച്ഛകരമാണെന്നും മന്ത്രി വിമർശിച്ചു.

സിനിമാ കോണ്‍ക്ലേവിന് ശേഷം ഇത്തരം അതിക്രമങ്ങൾ കുറഞ്ഞിരുന്നു. ഇപ്പോൾ പരാതി വന്ന ഉടനെ നടപടിയെടുത്തു. ദുരനുഭവം ഉണ്ടായവർ മുന്നോട്ട് വരാൻ തയ്യാറാകണമെന്നും സജി ചെറിയാൻ പറഞ്ഞു. ഏതെങ്കിലും തരത്തിൽ പരാതി പിൻവലിച്ച് പോകുകയല്ല വേണ്ടത്. ബോൾഡ് ആയി നേരിടണം. അതിനാണ് പ്രഗത്ഭരായ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ പ്രത്യേകം നിയോഗിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

spot_img

Related articles

ജി സുധാകരന്റെ ആരോപണം: വിതുമ്പിക്കരഞ്ഞ് സി പി എം നേതാവ്

ലഹരിക്കടത്തുമായി ബന്ധപ്പെടുത്തി യുള്ള ജി സുധാകരൻ എം എൽ എയുടെ പരാമർശത്തിൽ വിതുമ്പിക്കരഞ്ഞ് സി പി എം നേതാവ്.സി പി എം ഏരിയ കമ്മിറ്റി...

എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് കത്തയച്ച് പിണറായി വിജയൻ

കേരള സർവകലാശാലയിൽ പ്രതിഷേധിച്ച എസ്എഫ്ഐ വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ ക്രൂരമായ അതിക്രമത്തിലും സംഘപരിവാർ അജണ്ടകൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്ന യുഡിഎഫ് സർക്കാരിന്റെ നയങ്ങളിലും...

വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയ വൽക്കരണത്തിനെതിരെ വിമർശനവുമായി മന്ത്രി റോജി എം. ജോൺ

അധ്യാപക ദിനത്തിൽ അധ്യാപക സമൂഹത്തിന് ആശംസകൾ നേരുന്നതിനൊപ്പം വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയവൽക്കരണത്തിനും വർഗീയ പ്രവണതകൾക്കുമതിരെ രൂക്ഷവിമർശനവുമായി മന്ത്രി റോജി എം. ജോൺ രംഗത്തെത്തി. ഫേസ്ബുക്കിലൂടെയായിരുന്നു...

ഓപ്പറേഷൻ തൂഫാൻ: രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം

ഓപ്പറേഷന്‍ തൂഫാൻ്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം. ജനങ്ങള്‍ക്ക് ലഹരി കടത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ നേരിട്ടും രഹസ്യമായും കൈമാറാന്‍ സൗകര്യമൊരുക്കും.ലഹരിക്ക് അടിമയായവരെ ഇരകളായി പരിഗണിച്ച് ചികിത്സയും പുനരധിവാസവും...