സർക്കാർ രസീതുകൾ മലയാളത്തിലും ഇംഗ്ലീഷിലും ലഭ്യമാക്കും

സംസ്ഥാനത്ത് രസീതുകൾ ഇംഗ്ലീഷിലും മലയാളത്തിലും അച്ചടിച്ച് ലഭ്യമാക്കാൻ ഉദ്യോഗസ്ഥ- ഭരണപരിഷ്കാര ( ഔദ്യോഗിക ഭാഷ) വകുപ്പ് നിർദ്ദേശം നൽകി.കേരളത്തിലെ തമിഴ്, കന്നഡ, ഭാഷാന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ നിലനിർത്തിക്കൊണ്ടാണ് നിർദ്ദേശം നടപ്പിലാക്കുക. മുഴുവൻ വകുപ്പ് തലവന്മാർ, സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖല, സ്വയംഭരണ, സഹകരണ സ്ഥാപന മേധാവികൾ എന്നിവർക്കാണ് നിർദ്ദേശം.നേരത്തെ സർക്കാർ ഓഫീസുകളുടെയും വാഹനങ്ങളുടെയും ബോർഡുകൾ, ഔദ്യോഗിക സീലുകൾ, ഫോമുകൾ, രജിസ്റ്ററുകൾ എന്നിവ പൂർണ്ണമായും മലയാളത്തിലാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിരുന്നു. ഈ നടപടികളുടെ നിലവിലെ സ്ഥിതി ആരായാനും വിവരം ലഭ്യമാക്കാനും വകുപ്പുകൾക്ക് നിർദ്ദേശമുണ്ട്.എന്നാൽ രസീതുകൾ സംബന്ധിച്ച് നിർദ്ദേശങ്ങളൊന്നും നൽകിയിരുന്നില്ല. ഈ സാഹചര്യത്തിൽ സർക്കാർ വിഷയം ഗൗരവമായി പരിശോധിച്ചതിന് ശേഷമാണ് ഇത്തരമൊരു നിർദ്ദേശം പുറത്തിറക്കിയത്.

Leave a Reply

spot_img

Related articles

കുട്ടനാടിന്റെ സമഗ്ര വികസനം യാഥാർഥ്യമാക്കും; മുഖ്യമന്ത്രി

പ്രളയാനന്തരം സർക്കാർ പ്രഖ്യാപിച്ച കേരളത്തിലെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന കുട്ടനാട്ടിലെ എ.സി. റോഡ് എന്നും ജനങ്ങൾ ആഗ്രഹിക്കുന്ന വിധം...

മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ കൊച്ചിയിൽ

കേരളത്തിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ.എസ് ഐ ആറിൽ ആശങ്ക വേണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ.അർഹരായ ഒരാളും വോട്ടർപട്ടികയിൽ നിന്ന്...

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്.2031 ഓടെ കോട്ടയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജീവിത സൗകര്യമുള്ള ഇടത്തരം നഗരമാക്കി മാറ്റുക എന്ന...

കാസർകോട് വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍

മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍. കാസർകോട് കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍...