‘കര്‍ണാടകയുടെ വീട് വാഗ്ദാനത്തിൽ സര്‍ക്കാർ നിലപാട് അപമാനകരം’; വിഡി സതീശൻ

വയനാട്ടിൽ 100 വീടുകൾ വാഗ്ദാനം ചെയ്തുള്ള കർണാടക സര്‍ക്കാരിന്‍റെ കത്തിനോട് സംസ്ഥാന സർക്കാർ നിസംഗത പുലർത്തിയുള്ള നിലപാട് തീര്‍ത്തും അപമാനകരമാണെന്ന് വി ഡി സതീശൻ. വയനാട് പുനരധിവാസത്തിൽ അങ്ങേയറ്റം നിരുത്തരവാദപരമായ സമീപനമാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത്. 100 വീടുകൾ നിർമ്മിച്ചു നൽകാമെന്ന കർണാടക സർക്കാരിന്‍റെ വാഗ്ദാനത്തോട് ഒട്ടും ക്രിയാത്മകമായ പ്രതികരണമല്ല സംസ്ഥാന സർക്കാർ നടത്തിയത്.കേരള സർക്കാർ ചെയ്തത് വയനാടിനെ അവഗണിക്കുന്ന കേന്ദ്ര നിലപാടിന് തുല്യമായ കുറ്റമാണെന്നും വിഡി സതീശൻ ആരോപിച്ചു. വീടും സ്ഥലവും നഷ്ട്ടപ്പെട്ട ഒരു കൂട്ടം മനുഷ്യരുടെ വേദന സർക്കാർ അവഗണിക്കുന്നത് ഞെട്ടലുണ്ടാക്കുന്നു. ഒന്നുകിൽ വീടുകൾ നിർമ്മിക്കുന്നതിന് ആവശ്യമായ സ്ഥലം എത്രയും വേഗം ഏറ്റെടുത്ത് നൽകുക.അല്ലെങ്കിൽ വീടുകൾ വാഗ്ദാനം ചെയ്തവർക്ക് സ്വന്തം നിലയിൽ സ്ഥലം വാങ്ങി വീട് നിർമ്മിക്കുന്നതിന് അനുമതി നൽകുക. സർക്കാരിന്‍റെ ഉദാസീനത പുനരധിവാസ പ്രവർത്തനങ്ങളെ പിറകോട്ട് വലിക്കുകയാണ്. പുനരധിവാസ പ്രവർത്തനങ്ങളിലെ സർക്കാർ നിഷ്ക്രിയത്വത്തിനെതിരെ ഡിസംബർ 17 ന് ചേരുന്ന യു.ഡി.എഫ് യോഗം സമര പരിപാടികൾ തീരുമാനിക്കുമെന്നും വി ഡി സതീശൻ വ്യക്തമാക്കി.

Leave a Reply

spot_img

Related articles

ദേശീയപാതയിലെ തകര്‍ച്ച സമഗ്ര അന്വേഷണം വേണമെന്ന് കെപിസിസി

പാതാളഗര്‍ത്തങ്ങളായ ദേശീയപാതയുടെ തകര്‍ച്ചയ്ക്ക് പിന്നില്‍ നിര്‍മാണത്തിലെ അശാസ്ത്രീയത, അഴിമതി, അതിവേഗം പണിതീര്‍ക്കാനുള്ള സമ്മര്‍ദം തുടങ്ങിയ പല കാരണങ്ങള്‍ ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന്...

പ്ലസ് വണ്‍ സ്‌പോര്‍ട്സ് ക്വാട്ടയിലേക്ക് അപേക്ഷിക്കുമ്പോൾ അറിയേണ്ടതെന്തെല്ലാം? രജിസ്‌ട്രേഷന്‍ മെയ് 23 മുതൽ

2025-26 അധ്യായന വര്‍ഷത്തെ പ്ലസ് വണ്‍ സ്‌പോര്‍ട്സ് ക്വാട്ട ഓണ്‍ ലൈന്‍ രജിസ്‌ട്രേഷന്‍ മെയ് 23 മുതല്‍ ആരംഭിക്കും. 2023 ഏപ്രില്‍...

എസ്‌എഫ്‌ഐ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഗോകുല്‍ ഗോപിനാഥ് ബിജെപിയില്‍ ചേര്‍ന്നു

തിരുവനന്തപുരം മുന്‍ ജില്ലാ സെക്രട്ടറിയായിരുന്ന ഗോകുല്‍ നിലവില്‍ കൊടപ്പനക്കുന്ന് ലോക്കല്‍ കമ്മിറ്റി അംഗവും മണ്ണടി ബ്രാഞ്ച് സെക്രട്ടറിയുമായിരുന്നു.തിരുവനന്തപുരം സംസ്‌കൃത കോളേജില്‍ മദ്യപിച്ച്‌ ഡാന്‍സ് ചെയ്തതിനെത്തുടര്‍ന്ന്...

ആർ.എസ്.എസ് നേതാവ് എസ്. ഗുരുമൂർത്തി രാഷ്ട്രീയ പ്രസംഗം നടത്തിയതിൽ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.

ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് രാജ്ഭവനില്‍ നടന്ന പരിപാടിയില്‍ ആർ.എസ്.എസ് നേതാവ് ഗുരുമൂർത്തി രാഷ്ട്രീയ പ്രസംഗം നടത്തിയതില്‍ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.രാഷ്ട്രീയ...