സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷവും, വിഴിഞ്ഞം തുറമുഖ ഉദ്ഘാടനവും തമ്മിൽ കൂടി കലർത്തേണ്ടെന്നും, ഉമ്മൻ ചാണ്ടി സർക്കാർ കൊണ്ടുവന്ന വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ക്രെഡിറ്റ് ഏറ്റെടുക്കലാണ് പിണറായി വിജയൻ ചെയ്യുന്നതെന്നും വി.ഡി സതീശൻ തനിക്ക് ക്ഷണക്കത്ത് നൽകിയത് പരിപാടി നടക്കുന്നതിന്റെ തലേതിൻ്റെ തലേ ദിവസം മാത്രമാണെന്നും, പ്രധാനമന്ത്രി വരുന്ന പരിപാടിയിൽ പങ്കെടുക്കുന്നതിന് ഇത്തരത്തിലുള്ള നടപടിയാണോ സ്വീകരിക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു.
പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിൽ പങ്കെടുക്കാൻ ആണോ, അതോ വിഴിഞ്ഞം തുറമുഖ ഉദ്ഘാടനത്തിനാണോ പ്രധാനമന്ത്രി വരുന്നത് എന്ന ബിജെപിയും, സി പി എമ്മും തന്നെ വ്യക്തമാക്കട്ടെയെന്നും പ്രതിപക്ഷ നേതാവ് കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി വിഴിഞ്ഞം പദ്ധതിയുടെ ക്രെഡിറ്റ് പൂർണമായി എടുക്കാൻ ശ്രമിക്കുകയാണ്.
ഉമ്മൻചാണ്ടി വിഴിഞ്ഞം തുറമുഖ പദ്ധതി പ്രഖ്യാപിക്കുമ്പോൾ അന്നത്തെ പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയൻ 6000 കോടി രൂപയുടെ റിയൽ എസ്റ്റേറ്റ് ഇടപാടും, കടൽക്കൊള്ളയാണ് വിഴിഞ്ഞം പദ്ധതി എന്ന് ആരോപണമാണ് ഉയർത്തിയത്. ഇപ്പോൾ ഇത് യാഥാർത്ഥ്യമാകുമ്പോൾ ഇതിന്റെ ക്രെഡിറ്റ് എടുക്കാൻ വരുന്നത് വൈക്കം മുഹമ്മദ് ബഷീറിൻ്റെ ഒരു കഥാപാത്രത്തെ ഓർമ്മിപ്പിക്കും വിധമാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു. 2019 പൂർത്തിയാക്കേണ്ട വിഴിഞ്ഞം പദ്ധതി സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥത മൂലമാണ് ആറ് വർഷത്തോളം വൈകിയത്. 2017 പൂർത്തിയാക്കേണ്ട റോഡ് കണക്ടിവിറ്റി ഒപ്പം 2019 പൂർത്തിയാക്കേണ്ട വിഴിഞ്ഞം റെയിൽ പാതയിൽ 2025 ആയിട്ടും തുടങ്ങാൻ കഴിഞ്ഞിട്ടില്ല. വല്ലവരും ചെയ്തതിന്റെ പിതൃത്വം ഏറ്റെടുക്കാനാണ് പിണറായി വിജയൻ ശ്രമിക്കുന്നത്. ഇത് സ്ഥിരം പരിപാടിയാണെന്ന് അദ്ദേഹം ആരോപിച്ചു.
ലോക ബാങ്കിൻ്റെ 140 കോടി രൂപ സംസ്ഥാന സർക്കാർ പണമില്ലാത്തതിന് തുടർന്ന് വക മാറ്റി ചെലവഴിച്ചിരിക്കുകയാണ്. ഇത് കുറ്റകൃത്യമാണ്. ഇത്തരത്തിൽ പൈസ ഇല്ലാത്ത സർക്കാരാണ് 100 കോടി രൂപ ചിലവഴിച്ച് സംസ്ഥാന സർക്കാരിൻ്റെ നാലാം വാർഷികാഘോഷം ജനങ്ങളുടെ പണം എടുത്ത് ആർഭാടമായി നടത്തുന്നത്. 15 കോടി രൂപയുടെ ഫോർഡിംഗ്സാണ് മുഖ്യമന്ത്രിയുടെ ഫോട്ടോയും വെച്ച് ആശാവർക്കർമാർക്കും പാചക തൊഴിലാളികൾക്കും, ക്ഷേമ പെൻഷൻ പോലും പണം കൊടുക്കാതെ സംസ്ഥാനത്തുടനീളം തുടങ്ങിയത് വച്ചിരിക്കുന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു.വിഴിഞ്ഞം തുറമുഖ ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കുമോ എന്നത് പാർട്ടിയുമായി ആലോചിച്ചു തീരുമാനിക്കുമെന്നും വി.ഡി സതീശൻ കോട്ടയത്ത് മാധ്യമങ്ങളോട് വ്യക്തമാക്കി.