തൊഴിലാളികളും തൊഴിലുടമകളും തമ്മിലുള്ള ഉറച്ച സഹകരണം സർക്കാറിൻ്റെ ലക്ഷ്യം: മന്ത്രി ശിവൻകുട്ടി

തൊഴിലാളികളും തൊഴിലുടമകളും തമ്മിലുള്ള ഉറച്ച സഹകരണവും ബന്ധവുമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും സർക്കാറിൻ്റെ നയമാണിതെന്നും തൊഴിൽ – നൈപുണ്യ – പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സംസ്ഥാനത്തെ മികച്ച വാണിജ്യ വ്യവസായ സ്ഥാപനങ്ങൾക്കുള്ള മുഖ്യമന്ത്രിയുടെ എക്‌സലൻസ് അവാർഡുകൾ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു തൊഴിലാളിയും ഒരു തൊഴിലുടമയേയോ സംരംഭകനേയോ ബുദ്ധിമുട്ടിക്കുന്ന സാഹചര്യം കേരളത്തിലുണ്ടാകില്ല. ഇരു വിഭാഗങ്ങളും തമ്മിലുള്ള ദൃഢമായ സഹകരണമാണ് ഒരു സംരംഭത്തിന്റെ വിജയം. ഇത് എല്ലാവരും തിരിച്ചറിയണം. സർക്കാറിൻ്റെ നയമാണത്. മന്ത്രി പറഞ്ഞു.

കേരളത്തിന്റെ തൊഴിൽ ചരിത്രത്തിലെ ഏറ്റവും മികച്ചതെന്നും പറയാവുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. അതിന് ആക്കം നൽകുന്ന വിധം ഒട്ടേറെ പദ്ധതികളും, നയങ്ങളും പരിപാടികളും ഇടത് സർക്കാർ നടപ്പാക്കി വരുന്നു.കുറഞ്ഞ തൊഴിൽ തർക്കങ്ങൾ, രാജ്യത്ത് തന്നെ മികച്ച കൂലി, തൊഴിൽസുരക്ഷ, വിവേചനരഹിത തൊഴിലിടങ്ങൾ തുടങ്ങി ഒട്ടേറെ മികച്ച മാനകങ്ങളാണ് ഇന്ന് കേരളത്തിൻ്റെ തൊഴിൽ മേഖലയിലുള്ളത്.

തൊഴിലിടങ്ങളുടെ വളർച്ച തൊഴിലാളികളുടെ വ്യക്തിപരമായ വളർച്ചയുടെ ഏറ്റവും അടിസ്ഥാന ഘടകമാണെന്ന തിരിച്ചറിവ് ഇന്ന് തൊഴിലാളികൾക്കുണ്ട്. അതുകൊണ്ട് തന്നെ തൊഴിലാളി ക്ഷേമം ഉറപ്പാക്കുന്ന നടപടികൾക്കൊപ്പം തൊഴിലുടമകൾക്ക് ആവശ്യമായ സൗകര്യങ്ങളും പിന്തുണയും ഉറപ്പാക്കാനും സർക്കാർ ശ്രദ്ധ ചെലുത്തുന്നു. തൊഴിലാളികളുടെ ഉയർച്ച തൊഴിലുടമകളും ല്ക്ഷ്യമാക്കണം. തൊഴിലാളികൾക്ക് അർഹമായ ആനുകൂല്യങ്ങൾ നൽകുമ്പോൾ നിമയങ്ങളുടെയും നിർദ്ദേശങ്ങളുടെയും നൂലു പിടിക്കേണ്ടതില്ല. തൊഴിലാളികളുടെ സാമൂഹിക സാമ്പത്തിക ഉയർച്ച കൂടി ലക്ഷ്യമിട്ട് തൊഴിലുടമകൾ പ്രവർത്തിച്ചാൽ അത് വലിയ മാറ്റങ്ങൾ സൃഷ്ടിക്കും. തൊഴിലാളികളുടെ വിയർപ്പിന്റെ കൂടി വിലയാണ് സ്വന്തം സംരംഭത്തിൻ്റെ വിജയത്തിനടിസ്ഥാനം എന്ന് മനസ്സിലാക്കിയാൽ അത്തരം തീരുമാനങ്ങളിലെത്താൻ ബുദ്ധിമുട്ടില്ല. മന്ത്രി പറഞ്ഞു.

ഈ സർക്കാരിന്റെ കാലത്ത് വിപ്ലവകരമെന്ന് തന്നെ പറയാവുന്ന രണ്ട് തീരുമാനങ്ങളുണ്ടായി. സ്ഥാപനങ്ങളിൽ ഇരിക്കാനുള്ള അവകാശവും സെക്യൂരിറ്റി ജീവനക്കാർക്ക് ഇരിക്കാനും പ്രതികൂല സാഹചര്യങ്ങളെ നേരിടാനുള്ള സംവിധാനങ്ങൾ ഒരുക്കികൊടുക്കണമെന്ന നിർദ്ദേശവുമാണത്. യാത്രയിലൂടനീളം ഹോട്ടലുകൾകൊക്കെ മുന്നിൽ പൊരിവെയിലത്തു നിൽക്കുന്ന ജീവനക്കാരെ കണ്ടിട്ടില്ലേ. എത്ര സങ്കടകരമായ കാഴ്ചയാണത്. സർക്കാർ നിയമം കൊണ്ട് മാത്രം അനുകൂല സാഹചര്യം ഉറപ്പാക്കുന്ന സ്ഥിതിയുണ്ടാക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടത് സംരംഭകരായ നിങ്ങളോരോരുത്തരുമാണ് എന്നാണെൻ്റെ അഭിപ്രായം.
തൊഴിലാളികൾക്ക് ടോയ്‌ലെറ്റ് സൗകര്യമടക്കം ഉറപ്പാക്കാൻ സർക്കാർ ഇടപെടേണ്ടി വരുന്നു എന്നത് തീർത്തും ദയനീയമാണ്. നിയമങ്ങൾ ഉണ്ടായാലും അത് പ്രാബല്യത്തിൽ കൊണ്ടുവരാൻ മടിക്കുന്ന ചിലരെങ്കിലുമുണ്ട്. അവർക്കെതിരെ കർശന നടപടികളുണ്ടാവും തൊഴിൽ വകുപ്പ് മന്ത്രി പറഞ്ഞു.

ആന്റണി രാജു എം എൽ എ അധ്യക്ഷത വഹിച്ചു.തൊഴിലും നൈപുണ്യവും സെക്രട്ടറി ഡോ വാസുകി, ലേബർ കമ്മിഷണർ സഫ്ന നസറുദ്ദീൻ, ആർ ചന്ദ്രശേഖരൻ ( പ്രസിഡന്റ്‌ ഐ എൻ ടി യു സി), ശിവജി സുദർശൻ ( പ്രസിഡണ്ട്‌ ബി എം എസ്), രാജു അപ്സര (കേരള വ്യാപാര വ്യവസായി ഏകോപന സമിതി പ്രസിഡണ്ട്‌), മധു ദാമോദരൻ (കോൺഫെഡറഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി), പി ഡി മനോജ്‌ കുമാർ (കേരള മാർച്ചന്റ്സ് ചേമ്പർ ഓഫ് കോമേഴ്‌സ്), അഡീഷണൽ ലേബർ കമ്മീഷണർമാരായ കെ ശ്രീലാൽ, കെ എം സുനിൽ, തൊഴിലാളി തൊഴിലുടമാ പ്രതിനിധികൾ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.ഓട്ടോമൊബൈൽ ,നിർമ്മാണം,ഫിനാൻസ്, ആശുപത്രി, ഹോട്ടൽ & റസ്റ്റാറണ്ട് , ഇൻഷുറൻസ്, ഐ.ടി, ജുവല്ലറി, സെക്യൂരിറ്റി സ്ഥാപനങ്ങൾ ,മെഡിക്കൽ ലാബ്,സ്റ്റാർ ഹോട്ടൽ & റിസോർട്ട് ,സൂപ്പർ മാർക്കറ്റുകൾ, ടെക്‌സ്‌റ്റൈൽ ഷോപ്പുകൾ എന്നിങ്ങനെ 13 മേഖലകളിലെ മികച്ച സ്ഥാപനങ്ങൾക്കാണ് ഇത്തവണ മുഖ്യമന്ത്രിയുടെ എക്‌സലൻസ് അവാർഡ് ലഭിച്ചത്.

ഓട്ടോ മൊബൈൽ മേഖലയിൽ ആപ്കോ കാർ പ്രൈവറ്റ് ലിമിറ്റഡ് കോഴിക്കോടിന് വേണ്ടി റിയാസ് അലി പുരസ്കാരം സ്വീകരിച്ചു.നിർമ്മാണ മേഖലയിൽ ടാറ്റ പ്രൊജക്ട് ലിമിറ്റഡ്, തിരുവനന്തപുരത്തിന് വേണ്ടി പി എൽ ആൻ്റണി പുരസ്കാരം ഏറ്റുവാങ്ങി. ധനകാര്യ മേഖലയിൽ
അർത്ഥ ഫൈനാൻഷ്യൽ സർവീസസ് കോഴിക്കോടിന് വേണ്ടി അഞ്ജലി ആനന്ദും
ആശുപത്രി വിഭാഗത്തിൽ കിംസ് ഹെൽത്ത് കെയർ മാനേജ്‌മെമെന്റ് ലിമിറ്റഡ് തിരുവനന്തപുരത്തിനായി എച്ച്ആർ മേധാവി ജെസ്സിൻ കെ കടവനും പുരസ്കാരം സ്വീകരിച്ചു.

,ഹോട്ടൽ മേഖലയിൽ അബാദ് എറണാകുളത്തിന് വേണ്ടി എം ഡി റിയാസ് അഹമ്മദ് പുരസ്കാരം ഏറ്റുവാങ്ങി. ഇൻഷൂറൻസ് മേഖലയിൽ സ്റ്റാർ ഹെൽത്ത് ആന്റ് അലെഡ് ഇൻഷൂറൻസ് കമ്പനി ലിമിറ്റഡ് തിരുവനന്തപുരത്തിന് വേണ്ടി എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ആർ എസ്
സുരേഷ്, ഐ ടി മേഖലയ്ക്കായി എസ് ബി സോൾ ഡിജിറ്റൽ പ്രൈ. ലിമിറ്റഡ് എറണാകുളത്തിന് വേണ്ടി എം.ഡി സതീഷ് കുമാർ എന്നിവർ പുരസ്കാരം സ്വീകരിച്ചു.
ജുവലറി രംഗത്ത് ആലുക്കാസ് ജുവലറി കോഴിക്കോടിന് വേണ്ടി വർഗ്ഗീസ് ആലൂക്ക പുരസ്കാരം സ്വീകരിച്ചു. മെഡിക്കൽ ലാബ് എക്സ് റെ- സ്കാനിംംഗ് സെൻ്റർ വിഭാഗത്തിൽ
ഡോ. ഗിരിജാസ് ഡയഗ്നോസ്റ്റിക് ലാബ് ആന്റ് സ്‌കാൻസ് എൽ എൽ പി തിരുവനന്തപുരത്തിന് വേണ്ടി ഡോ. ഗിരിജ പുരസ്കാരം സ്വീകരിച്ചു.സെക്യൂരിറ്റി സർവീസ് വിഭാഗത്തിൽ
കേരള എക്‌സ് സർവ്വീസ് മെൻ വെൽഫെയർ അസോസിയേഷൻ എറണാകുളത്തിന് വേണ്ടി പ്രസിഡണ്ട് കേണൽ.മുരളീധരൻ കെ രാജ പുരസ്കാരം ഏറ്റുവാങ്ങി. സ്റ്റാർ ഹോട്ടലുകളും റിസോർട്ടുകളും വിഭാഗത്തിൽക്രൗൺ പ്ലാസ എറണാകുളത്തിനായി ദിനേഷ് റായ്, സൂപ്പർ മാർക്കറ്റ് വിഭാഗത്തിൽ ആഷിസ് സൂപ്പർ മെർകാട്ടോ എറണാകുളത്തിന് വേണ്ടി റവ.ഡോ. ആൻ്റണി വാലുങ്കൽ, എന്നിവർ പുസ്കാരം സ്വീകരിച്ചു. ടെക്സ്റ്റയിൽ മേഖലയിൽ
ഇടപ്പറമ്പിൽ ടെക്സ്റ്റയിൽസ് കോട്ടയത്തിനായി സ്ഥാപനമുടമ ജോസഫ് ജോയ് പുരസ്കാരം ഏറ്റുവാങ്ങി.

Leave a Reply

spot_img

Related articles

പെരുന്നാളിന് അറുക്കാനായി എത്തിച്ച പോത്ത് വിരണ്ടോടി

അമ്പലപ്പുഴയിൽ പെരുന്നാളിന് അറുക്കാനായി എത്തിച്ച പോത്ത് വിരണ്ടോടി. കഴിഞ്ഞ ദിവസം രാത്രിയിൽ അമ്പലപ്പുഴ വളഞ്ഞ വഴിയിലാണ് സംഭവം. ചെറിയ പെരുന്നാളിന്‍റെ ഭാഗമായി ഇറച്ചിക്കടയിലെത്തിച്ച പോത്ത്...

കെ എം മാണി സ്മൃതിസംഗമം സമുചിതമാക്കാൻ കേരളാ കോൺഗ്രസ്സ് (എം)

കോട്ടയം: കെ എം മാണിയുടെ ആറാം ചരമവാർഷിക ദിനമായ ഏപ്രിൽ ഒൻപത് സമുചിതമായി ആചരിക്കുവാൻ കേരളാ കോൺസ്സ് (എം) കോട്ടയം നിയോജകമണ്ഡലം കമ്മറ്റി തീരുമാനിച്ചു.എല്ലാ...

തിരുവുത്സവം – മേട വിഷു പൂജകൾ, ശബരിമല നട നാളെ തുറക്കും

ഉത്സവത്തിനും മേട വിഷുവിനോട് അനുബന്ധിച്ച പൂജകൾക്കുമായി ശബരിമല നട നാളെ തുറക്കും.വൈകിട്ട് 4 മണിക്ക് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺ കുമാർ...

മറ്റുള്ളവരുടെ ദുഃഖങ്ങളിലും ക്ലേശങ്ങളിലും സാന്ത്വനസ്പർശമായി മാറുന്ന ഉന്നതമായ മാനവികതയുടേതാണ് റംസാൻ : മുഖ്യമന്ത്രി

സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശമുയർത്തിപ്പിടിച്ച ഒരു റംസാൻ കാലമാണ് കഴിഞ്ഞുപോയത്. മറ്റുള്ളവരുടെ ദുഃഖങ്ങളിലും ക്ലേശങ്ങളിലും സാന്ത്വനസ്പർശമായി മാറുന്ന ഉന്നതമായ മാനവികതയുടേതാണ് റംസാൻ.വേർതിരിവുകളില്ലാതെ ലോകമെമ്പാടുമുള്ളവർ ഈദ് ആഘോഷങ്ങളിൽ...