പ്രതികളെ വിട്ടയക്കാനുള്ള സർക്കാർ നീക്കം കോടതിയലക്ഷ്യം; കെകെ രമ

ഹൈക്കോടതി വിധി മറി കടന്ന് ടിപി വധക്കേസ് പ്രതികളെ വിട്ടയക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ പ്രതികരണവുമായി എംഎൽഎയും ടിപി ചന്ദ്രശേഖരന്റെ ഭാര്യയുമായ കെകെ രമ.

പ്രതികളെ വിട്ടയക്കാനുള്ള സർക്കാർ നീക്കം ​ഗുരുതരമായ കോടതിയലക്ഷ്യമാണെന്ന് കെകെ രമ പറഞ്ഞു.

ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും കെകെ രമ പറഞ്ഞു.

ഇതിനെ രാഷ്ട്രീയപരമായും നിയമപരമായും പ്രതിരോധിക്കുമെന്നും രമ കൂട്ടിച്ചേർത്തു.

ടിപി വധക്കേസ് പ്രതികൾക്ക് ശിക്ഷാ ഇളവിന് പ്രതികൾക്ക് അർഹതയില്ലെന്ന് കോൺ​ഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണനും പ്രതികരിച്ചു.

സർക്കാർ നീക്കം ജനഹിതത്തിന് എതിരാണെന്നും തിരുവഞ്ചൂർ പ്രതികരിച്ചു.

ടിപി വധക്കേസിലെ കൊലയാളി സംഘത്തിലെ മൂന്നു പേരെ ശിക്ഷാ ഇളവ് നൽകി വിട്ടയക്കാനാണ് സർക്കാർ തീരുമാനം.

Leave a Reply

spot_img

Related articles

പോസ്റ്റ് ഓഫീസുകളിൽ ബോംബ് ഭീഷണി

പോസ്റ്റ് ഓഫീസുകളിൽ ബോംബ് ഭീഷണി. വൈക്കത്ത് ഡോഗ് സ്ക്വാഡും ബോംബ് സ്ക്വാഡും പരിശോധന നടത്തുന്നു.ബിജെപി സംസ്ഥാന അധ്യക്ഷൻ രാജിവ് ചന്ദ്രശേഖർ അല്പസമയത്തിനകം പങ്കെടുക്കുന്ന വേദിയിലും...

ഗണേഷ് കുമാറിനെതിരെ ഭാര്യ ഉയർത്തിയ ആരോപണത്തിൽ ഗുരുതരമായ ചില വരികളുണ്ടെന്ന് വി.ഡി.സതീശൻ

മന്ത്രി ഗണേഷ് കുമാറിനെതിരെ ഭാര്യ ഉയർത്തിയ ആരോപണത്തിൽ ഗുരുതരമായ ചില വരികളുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.ഒരു കുറ്റകൃത്യം അവിടെ നടന്നിട്ടുണ്ട്. അത് ഒത്തുതീർപ്പാക്കാനാകില്ല. പരാതി...

കോഴിക്കോടിന്റെ കാഴ്ചകള്‍ കാണാന്‍ ഇനി കെ.എസ്.ആര്‍.ടി.സി ഓപണ്‍ ഡബിള്‍ ഡക്കര്‍ ബസ്

പൊതുജനങ്ങള്‍ക്ക് കോഴിക്കോട് നഗരത്തിലെ കാഴ്ചകള്‍ ആസ്വദിക്കാന്‍ കെ.എസ്.ആര്‍.ടി.സിയുടെ ഓപണ്‍ ഡബിള്‍ ഡക്കര്‍ ബസൊരുങ്ങി. കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനലിന് സമീപം നടന്ന ചടങ്ങില്‍ ടൂറിസം-പൊതുമരാമത്ത് വകുപ്പ്...

ഗണേഷ് കുമാർ രാജിവയ്ക്കില്ല

മന്ത്രി ഗണേഷ് കുമാർ രാജിവയ്ക്കില്ല. ഗണേഷ്കുമാർ ഇന്ന് മുഖ്യമന്ത്രിയെ കണ്ടു സംസാരിച്ച ശേഷമാണ് ഈ തീരുമാനം.മന്ത്രിസഭ യോഗത്തിലും ഗണേഷ് പങ്കെടുത്തു. മന്ത്രി സഭാ യോഗത്തിൽ...