കുട്ടനാട്ടിലെ സംരംഭകരായ വനിതകളെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജ്ഭവനിൽ ആദരിച്ചു.
കുട്ടനാട്ടിലെ നീലംപേരൂർ ഗ്രാമപഞ്ചായത്തിലെ ചെറുകരയിലും പരിസരത്തുമുള്ള കർഷക തൊഴിലാളി കുടുംബങ്ങളിലെ സാധാരണക്കാരായ വീട്ടമ്മമാർക്ക് കേരള ഗവർണർ ആരീഫ് മുഹമ്മദ് ഖാൻ്റെയും കുടുംബത്തിൻ്റെയുംസ്വീകരണം.
രുചി കാറ്ററിംഗ് യൂണിറ്റിന് നേതൃത്വം നൽകുന്ന ഷീലാ ദേവരാജ് നെയും 35 അംഗ വനിതാ കാറ്ററിംഗ് ടീമിനെയുമാണ് രാജ്ഭവനിലേക്ക് ഗവർണർ ക്ഷണിച്ചുവരുത്തി ആദരിച്ചത്.
രാജ്ഭവനിലെത്തിയ തൻ്റെ പ്രത്യേക അതിഥികൾക്ക് നേരിട്ട് ഉച്ചഭക്ഷണം വിളമ്പി നൽകുകയും ഭാര്യാസമേതം എല്ലാവരോടുമൊപ്പം ഫോട്ടോ എടുക്കുകയും ചെയ്തു.
രാജ്ഭവനിൽ അപ്രതീക്ഷിത വരവേൽപ്പു ലഭിച്ച വീട്ടമ്മമാരുടെ സന്തോഷവും വിസ്മയവും അവരുടെ മുഖത്തു പ്രകടമായിരുന്നു. കുട്ടനാട്ടിൽ നിന്ന് പ്രത്യേക ബസ് പിടിച്ചാണ് സംഘം രാജ്ഭവനിൽ എത്തി മടങ്ങിയത്.