മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.
ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും രാജ്ഭവനിലേക്ക് വിളിപ്പിച്ചിരിക്കുകയാണ് ഗവര്‍ണര്‍. നാളെ വൈകീട്ട് നാല് മണിക്ക് നേരിട്ടെത്തി വിശദീകരിക്കാനാണ് നിര്‍ദേശം.
മലപ്പുറത്തെ സ്വര്‍ണക്കടത്ത്, ഹവാല കേസുകള്‍ വിശദീകരണം. ഇതില്‍ ഉള്‍പ്പെട്ട ദേശവിരുദ്ധ ശക്തികള്‍ ആരാണെന്ന് വ്യക്തമാക്കണം.
ഈ വിവരം അറിഞ്ഞിട്ടും എന്തുകൊണ്ട് അറിയിച്ചില്ലെന്നും ഗവര്‍ണര്‍ ചോദിക്കുന്നു. നേരത്തെ ഈ രണ്ട് വിഷയങ്ങളിലും ഗവര്‍ണര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ സര്‍ക്കാര്‍ നല്‍കിയിരുന്നില്ല. ഇതേ തുടര്‍ന്നാണ് നേരിട്ടെത്തി വിശദീകരിക്കാന്‍ നിര്‍ദേശിച്ചത്.