ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടം; പ്രത്യേക അന്വേഷണ സംഘം കണ്ണൂരിലെത്തും

കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടം അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട പ്രത്യേക സംഘം ഇന്ന് കണ്ണൂർ സെൻട്രൽ ജയിലിൽ എത്തും.ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ, മുൻ ഡിജിപി ജേക്കബ് പുന്നൂസ് എന്നിവർ അടങ്ങുന്നതാണ് ഈ അന്വേഷണ സമിതി.രണ്ട് ദിവസത്തെ സന്ദർശനത്തിനിടെ ഉന്നത ജയിൽ ഉദ്യോഗസ്ഥരുടെ മൊഴി ഉൾപ്പെടെ രേഖപ്പെടുത്തും.

ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താൻ മുഖ്യമന്ത്രി നിർദേശം നൽകിയിരുന്നു.ഷൊർണൂരിൽ യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കവേയാണ് ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ചാടിപ്പോയത്.ജയിലിലെ ഗുരുതരമായ സുരക്ഷാ വീഴ്ചയാണ് ഈ സംഭവത്തിന് കാരണമായതെന്ന് വ്യക്തമായിട്ടുണ്ട്.ആറ് മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിൽ പൊലിസും നാട്ടുകാരും ചേർന്ന് തളാപ്പിലെ ഒരു ആളൊഴിഞ്ഞ വീട്ടിലെ കിണറ്റിൽ നിന്നാണ് ഗോവിന്ദച്ചാമിയെ പിടികൂടിയത്.

Leave a Reply

spot_img

Related articles

മണ്ണെണ്ണ വിഹിതം 9,564 കിലോലിറ്ററായി വര്‍ധിപ്പിക്കണം എന്നാവശ്യപ്പെട്ട് അനൂപ് ജേക്കബ് കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ചു

സംസ്ഥാനത്തിനുള്ള ത്രൈമാസ മണ്ണെണ്ണ വിഹിതം വര്‍ദ്ധിപ്പിക്കണമെന്ന് മന്ത്രി അനൂപ് ജേക്കബ് കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപിക്ക് അയച്ച കത്തില്‍ അഭ്യര്‍ഥിച്ചു. 4,068 കിലോലിറ്റര്‍...

ജൂനിയർ ഹെല്‍ത്ത് ഇൻസ്‌പെക്ടറെ കുടുംബാരോഗ്യ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ജൂനിയർ ഹെല്‍ത്ത് ഇൻസ്‌പെക്ടറെ കുടുംബാരോഗ്യ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.ചാവക്കാട് പുന്നയൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെല്‍ത്ത് ഇൻസ്‌പെക്ടർ സാന്ദ്ര സന്തോഷ് (29) ആണ്...

വാടക ഹെലികോപ്റ്ററിന് ചിപ്സനുമായുള്ള കരാർ പുതുക്കാനിടയില്ലെന്ന് സർക്കാർ ലോകായുക്തയിൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ വ്യക്തമാക്കി

വാടക ഹെലികോപ്റ്ററിന് ചിപ്സനുമായുള്ള കരാർ പുതുക്കാനിടയില്ലെന്ന് സംസ്ഥാന സർക്കാർ ലോകായുക്തയിൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ വ്യക്തമാക്കി .മുഖ്യമന്ത്രി മലപ്പുറത്തേക്ക് പോയത് വ്യക്തിപരമായ കാര്യങ്ങൾക്ക്...

ബാങ്ക് റവന്യൂ റിക്കവറി അദാലത്ത് ഒക്ടോബർ 22, 23, 28 തീയതികളിൽ

ബാങ്ക് വായ്പാ കുടിശ്ശികയെ തുടർന്ന് റവന്യൂ റിക്കവറി നടപടികൾ നേരിടുന്നവർക്ക് ബാധ്യതകൾ തീർപ്പാക്കുന്നതിനുള്ള അവസരമൊരുക്കി കോട്ടയം ജില്ലയിൽ ബ്ലോക്ക് തല റവന്യൂ റിക്കവറി അദാലത്തുകൾ...