നരേന്ദ്രമോദിക്ക് പ്രധാനമന്ത്രിയുടെ റേഞ്ച് ഇല്ല-എം വി ഗോവിന്ദൻ

നരേന്ദ്രമോദിക്ക് പ്രധാനമന്ത്രിയുടെ റേഞ്ച് ഇല്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.

മോദിക്ക് താഴെത്തട്ടിലുള്ള ആർ എസ് എസ് പ്രവർത്തകന്റെ നിലവാരം മാത്രമാണന്നും,കരുവന്നൂർ ബാങ്കിനെ സംബന്ധിച്ച് പ്രധാനമന്ത്രി അവതരിപ്പിച്ചത് തെറ്റായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

ക്രൈംബ്രാഞ്ച് കണ്ടെത്തിയതിൽ നിന്ന് ഇ ഡിക്ക് ഒരിഞ്ച് മുന്നോട്ട് പോകാനായിട്ടില്ല.വിഷയം പ്രധാനമന്ത്രി രാഷ്ട്രീയ വേട്ടയ്ക്ക് ഉപയോഗിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

പാർട്ടി ഇടപെടേണ്ട കാര്യമില്ല

മാസപ്പടി കേസിൽ പാർട്ടി ഇടപെടേണ്ട കാര്യമില്ല.

രണ്ട് കമ്പനികൾ തമ്മിലുള്ള കാര്യമാണത്.

മുഖ്യമന്ത്രിയുടെ മകളെ ഇ ഡി ചോദ്യം ചെയ്തോട്ടെ

ഇത് തെരഞ്ഞെടുപ്പിൽ എൽ ഡി എഫിനെ ബാധിക്കില്ലന്നും എം വി ഗോവിന്ദൻ പറഞ്ഞു.

ശൈലജ ടീച്ചർക്കെതിരെ അശ്ലീല ആക്രമണം

കെ കെ ശൈലജയ്ക്കെതിരായ സൈബർ ആക്രമണം അശ്ലീല ആക്രമണം.

വിജയം നേടാൻ സാധിക്കുമെന്ന തെറ്റായ പ്രതീക്ഷയിലാണ് ഇത്തരം ആക്രമണം.

കേട്ടുകേൾവിയില്ലാത്തത്.

ഇതിന് പിന്നിൽ യു ഡി എഫ് ആണ്.

കൃത്യമായ അന്വേഷണം വേണം.

തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.

തെരുവ് നാടകം തടസ്സപ്പെടുത്തിയത് തെറ്റ്

അമ്പലപ്പുഴ പുന്നപ്രയിൽ യു ഡി എഫിന്റെ തെരഞ്ഞെടുപ്പ് തെരുവുനാടകം തടസ്സപ്പെടുത്തിയത് തെറ്റായ സമീപനം.

പ്രചരണ സാമഗ്രികൾ തകർക്കുന്നത് ജനാധിപത്യ രീതിയല്ല.

എൽ ഡി എഫിന്റെ പ്രചരണസാമഗ്രികളും തകർക്കപ്പെടുന്നു.

എന്നാൽ ചർച്ചയാകുന്നത് ചിലത് മാത്രം.

കോൺഗ്രസിന് ബി ജെ പിയെ ഭയം

ബി ജെ പിയുടെ വിമർശന ഭയം കൊണ്ടാണ് വയനാട്ടിൽ കോൺഗ്രസ് മുസ്ലിംലീഗിന്റെ കൊടി വേണ്ടെന്ന് തീരുമാനിച്ചത്.

കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്ത് മുസ്ലിംലീഗിന്റെ പതാകയാണ് ഉയർത്തിയതെന്ന് പറയാൻ രാഹുൽ ഗാന്ധി തയ്യാറായില്ല.

ലീഗിനെ തമസ്കരിക്കാൻ ശ്രമിച്ചു.

ഇവർക്ക് എങ്ങനെയാണ് ജനാധിപത്യം നിലനിർത്താനാകുകയെന്നും എം വി ഗോവിന്ദൻ.

Leave a Reply

spot_img

Related articles

എം.എ. ബേബി സിപിഎം ജനറല്‍ സെക്രട്ടറിയാകുവാൻ സാധ്യത

എം.എ. ബേബി സിപിഎം ജനറല്‍ സെക്രട്ടറിയാകുവാൻ സാധ്യതയേറി.ആദ്യഘട്ടത്തില്‍ പരിഗണിക്കപ്പെട്ട രാഘവലുവിനും അശോക് ധാവ്ളയ്ക്കു മതിയായ പിന്തുണയില്ലാതായതോടെയാണിത്. ബേബിയുടെ സീനിയോരിറ്റിയും, ദേശീയതലത്തിലെ പ്രവര്‍ത്തന മികവും ഘടകമാകും....

എന്‍ഡിഎയുടെ നേതൃയോഗം ഇന്ന് ചേര്‍ത്തലയിൽ

എന്‍ഡിഎയുടെ നേതൃയോഗം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് ചേര്‍ത്തലയിൽ.രാജീവ് ചന്ദ്രശേഖരൻ ബി ജെ പി അധ്യക്ഷനായ ശേഷമുള്ള ആദ്യ യോഗമാണിത്.എന്‍ഡിഎ സംസ്ഥാന കണ്‍വീനറും ബിഡിജെഎസ് അധ്യക്ഷനുമായ...

സിപിഎമ്മിന്റെ ഇരുപത്തിനാലാം പാര്‍ട്ടികോണ്‍ഗ്രസ്; മധുരയില്‍ കൊടി ഉയര്‍ന്നു

സിപിഎമ്മിന്റെ ഇരുപത്തിനാലാം പാര്‍ട്ടികോണ്‍ഗ്രസിന് തുടക്കമിട്ടുകൊണ്ട് മധുരയില്‍ കൊടി ഉയര്‍ന്നു. മുതിര്‍ന്ന നേതാവ് ബിമന്‍ ബസു ചെങ്കൊടി ഉയര്‍ത്തി. സമ്മേളനത്തില്‍ 800 ലധികം പ്രതിനിധികളാണ് പങ്കെടുക്കുന്നത്....

സി പി എം 24ാം പാർട്ടി കോണ്‍ഗ്രസ്സിന് മധുരയില്‍ ഇന്ന് തുടക്കം

സി പി എം 24ാം പാർട്ടി കോണ്‍ഗ്രസ്സിന് തമിഴ്നാട്ടിലെ മധുരയില്‍ ഇന്ന് തുടക്കമാകും.രാവിലെ മുതിർന്ന നേതാവ് ബിമൻ ബസു പതാക ഉയർത്തും.10.30ന് കോടിയേരി ബാലകൃഷ്ണൻ...