മുണ്ടക്കയം പുഞ്ചവയൽ പാക്കാനത്ത് കടന്നൽ കുത്തേറ്റ് 110 വയസ്സുള്ള മുത്തശ്ശി മരിച്ചു.
പാക്കാനം കാവനാൽ വീട്ടിൽ കുഞ്ഞി പെണ്ണാണ് മരിച്ചത്. ചൊവ്വാഴ്ച്ച വൈകുന്നേരം ആയിരുന്നു സംഭവം.
നാലു പേർക്ക് കടന്നലിന്റെ കുത്തേറ്റു. ചികിത്സയിൽ കഴിയുന്ന കുഞ്ഞി പെണ്ണിന്റെ മകൾ തങ്കമ്മഐ സി യുവിലാണ്.
വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന ഇവരെ ഇളകിവന്ന കടന്നൽക്കൂട്ടം ആക്രമിക്കുകയായിരുന്നു . ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞിപ്പെണ്ണിന്റെ ജീവൻ രക്ഷിക്കാൻ ആയില്ല.