ഡോ.എംഎൻ.ശശിധരൻ,കോട്ടയം
ആരോഗ്യത്തിന് ഗുണകരമായ പാനീയങ്ങളിലൊന്നാണ് ഗ്രീന്‍ ടീ. ആന്റിഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ടെന്നതു തന്നെയാണ് ഇതിന്റെ ആരോഗ്യഗുണം കൂട്ടുന്നത്. ക്യാന്‍സര്‍ പോലുള്ള പല രോഗങ്ങളേയും തടുക്കാന്‍ ഗ്രീന്‍ ടീയ്ക്ക് കഴിയുന്നതിന്റെ കാര്യവും ഇതു തന്നെയാണ്.
ഏതിനും രണ്ടു വശമുണ്ടെന്നു പറയുന്നതു പോലെത്തന്നെ ഗ്രീന്‍ ടീയ്ക്കും ഗുണങ്ങളും ദോഷവശങ്ങളുമുണ്ട്. കൂടുതല്‍ അളവില്‍ ഗ്രീന്‍ ടീ കുടിയ്ക്കുന്നത് ശരീരത്തില്‍ കഫീന്‍ അളവ് വര്‍ദ്ധിയ്ക്കുവാന്‍ ഇട വരുത്തും. അളവു കൂടുന്നത് ശരീരത്തിലെ ഇരുമ്പിന്റെ അംശം കുറയ്ക്കുകയും ചെയ്യും.ഒരു ദിവസം ഒരു കപ്പ് ഗ്രീൻ ടീ കുടിക്കുക.
ഗ്രീന്‍ ടീയുടെ ഗുണം ലഭിയ്ക്കണമെങ്കില്‍ ഇത് കൃത്യമായ അളവില്‍ കൃത്യമായി കുടിയ്ക്കുക തന്നെ വേണം. ഏതെല്ലാം രീതിയിലാണ് ആരോഗ്യകരമായി ഗ്രീന്‍ ടീ കുടിയ്‌ക്കേണ്ടതെന്നു നോക്കൂ,
പുതുമയുള്ള ഗ്രീന്‍ ടീ ഉപയോഗിക്കുകയെന്നത് വളരെ പ്രധാനമാണ്. പഴക്കമേറിയാല്‍ ഇതിന്റെ ഗുണങ്ങള്‍ ഇല്ലാതാകും.
ഗ്രീന്‍ ടീയ്ക്ക് പാകത്തിനു ചൂടു വേണം. കൂടിയ ചൂടില്‍ ഇത് കുടിയ്ക്കരുത്. വല്ലാതെ തണുത്തു പോവുകയുമരുത്.
ഇത് കൂടുതല്‍ തിളപ്പിക്കരുത്. തിളപ്പിച്ച വെള്ളത്തില്‍ ഇത് ചേര്‍ക്കുക. അല്ലെങ്കില്‍ പാകത്തിനു മാത്രം തിളപ്പിയ്ക്കുക. ഇത് ഗ്രീന്‍ ടീയുടെ ഗുണത്തിനും സ്വാദിനും വളരെ അത്യാവശ്യമാണ്.
ഗ്രീന്‍ ടീയില്‍ പഞ്ചസാര ചേര്‍ക്കാതിരിക്കുകയാണ് നല്ലത്. ഇത് ചായയുടെ ഗുണം നശിപ്പിയ്ക്കും. മധുരം വേണമെന്നുള്ളവര്‍ തേന്‍ ചേര്‍ക്കുക.
വല്ലാതെ കടുപ്പമേറിയതോ തീരെ നേര്‍ത്തതോ ആയ ഗ്രീന്‍ ടീ കുടിയ്ക്കരുത്. ഇതിന് പാകത്തിനുള്ള കടുപ്പം വളരെ പ്രധാനം.
ഗ്രീന്‍ ടീയ്‌ക്കൊപ്പം മറ്റു വൈറ്റമിനുകള്‍ ഉപയോഗിക്കരുത്. ഇത് പാര്‍ശ്വഫലങ്ങളുണ്ടാക്കിയേക്കും.
ഗ്രീന്‍ ടീയുടെ അളവ് അധികമാകാതെ നോക്കുക. അധികം കുടിയ്ക്കുന്നത് ഇരുമ്പിന്റെ കുറവിനും വയറ്റില്‍ കൂടുതല്‍ ആസിഡ് ഉല്‍പാദിപ്പിക്കാനുമെല്ലാം ഇട വരുത്തും.
ഭക്ഷണത്തിന് ഒരു മണിക്കൂര്‍ മുന്‍പോ പിന്‍പോ ആയി ഗ്രീന്‍ ടീ കുടിയ്ക്കുക. ഇത് ദഹനത്തെ സഹായിക്കും. ഭക്ഷണത്തിന് ഒരു മണിക്കൂര്‍ മുന്‍പ് ഇത് കുടിയ്ക്കുന്നത് അമിതഭക്ഷണം ഒഴിവാക്കാന്‍ നല്ലതാണ്.ഗർഭിണികൾ ഗ്രീൻ ടീ കുടിക്കരുത്.ഗർഭസ്ഥ ശിശുവിന്റെ ആരോഗ്യത്തിനു പ്രതികൂലമാണ് ഗ്രീൻ ടീ ,,,!!!