മത്സ്യഫെഡ് വഴി നടപ്പിലാക്കുന്ന 2024-25 വർഷത്തെ മത്സ്യത്തൊഴിലാളി ഗ്രൂപ്പ് വ്യക്തിഗത അപകട ഇൻഷുറൻസ് പദ്ധതി 2024 ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽ വരുത്തിയിട്ടുണ്ട്.
10 ലക്ഷം രൂപയുടെ ഇൻഷുറൻസ് ആനുകൂല്യം ലഭിക്കുന്നതിന് മുൻ വർഷങ്ങളിലെ പോലെ മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങളിൽ അംഗത്വമുള്ള എല്ലാ മത്സ്യത്തൊഴിലാളികളും, സ്വയം സഹായ ഗ്രൂപ്പുകളിലെ അംഗങ്ങളും 509 രൂപ പ്രീമിയം അടച്ച് പദ്ധതിയിൽ ജൂൺ 15നകം ചേരേണ്ടതാണെന്ന് മാനേജിങ് ഡയറക്ടർ അറിയിച്ചു.
അപകടം മൂലം മരണം സംഭവിച്ചാൽ അനന്തരാവകാശികൾക്ക് ലഭിക്കുന്ന 10 ലക്ഷം രൂപയ്ക്ക് പുറമേ അംഗവൈകല്യം സംഭവിക്കുകയാണെങ്കിലും വ്യവസ്ഥകൾക്ക് വിധേയമായി പരമാവധി 10 ലക്ഷം രൂപ വരെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും.