ഫോണ്‍ ചെയ്യുന്നതിനിടെ കിണറ്റില്‍ വീണ അതിഥി തൊഴിലാളി മരിച്ചു

എരുമപ്പെട്ടി തയ്യൂര്‍ റോഡിന് സമീപം ഞായറാഴ്ച വൈകീട്ട് 4.45-നാണ് സംഭവം.

ബിഹാര്‍ സ്വദേശി മധിരേഷ് കുമാര്‍ (31) ആണ് മരിച്ചത്.

അതിഥി തൊഴിലാളികള്‍ താമസിച്ചിരുന്ന വാടക വീടിനുസമീപത്തെ വെള്ളമുള്ള കിണറ്റിൻ കരയില്‍ ഫോണ്‍ ചെയ്യുന്നതിനിടെയാണ് മധിരേഷ് കുമാര്‍ കിണറിലേക്ക് വീണത്. മധിരേഷിനെ രക്ഷിക്കാനായി ഇറങ്ങിയ സുഹൃത്ത് സോം കുമാറും (22) പരിക്കേറ്റ് കിണറില്‍ കുടുങ്ങിയത് പരിഭ്രാന്തിയുണ്ടാക്കി. തുടർന്ന് സുഹൃത്തുക്കള്‍ ചേര്‍ന്നാണ് ഇരുവരേയും പുറത്തെടുത്തത്.

ഇവരെ ഉടൻ എരുമപ്പെട്ടി ആക്‌ട്സ് പ്രവര്‍ത്തകര്‍ മുളംകുന്നത്തുകാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മധിരേഷ് കുമാറിനെ രക്ഷിക്കാനായില്ല.

Leave a Reply

spot_img

Related articles

പൂജാ ബംബർ ഫലം പ്രഖ്യാപിച്ചു

പൂജാ ബംബർ ഫലം പ്രഖ്യാപിച്ചു. 12 കോടി ആലപ്പുഴയിൽ വിറ്റ JC 325526 ടിക്കറ്റിന്. രണ്ടാം സമ്മാനം ഒരു കോടി വീതം 5 പേർക്ക്.JA...

അപേക്ഷകൾ ക്ഷണിക്കുന്നു

കേരള സർക്കാരിൻ്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നൈപുണ്യ പരിശീലന സ്ഥാപനമായ അസാപ് കേരള കമ്യൂണിറ്റി സ്കിൽ പാര്‍ക്ക് പാമ്പാടിയിൽ (കോട്ടയം) ‍ഡിസംബര്‍ മാസത്തില്‍...

അപേക്ഷ ക്ഷണിച്ചു

എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ മൈക്രോബയോളജി വകുപ്പിന് കീഴിലുള്ള വി ആര്‍ഡിഎല്‍ ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ സയന്റിസ്റ്റ് ബി (മെഡിക്കല്‍ ആന്റ് നോണ്‍ മെഡിക്കല്‍)...

സിപിഎം വിട്ട മധു മുല്ലശേരിക്കും മകനും ബിജെപി അംഗത്വം നൽകി

സിപിഎം വിട്ട മധു മുല്ലശേരിക്കും മകൻ മിഥുൻ മുല്ലശേരിക്കും ബിജെപി അംഗത്വം നൽകി. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രനാണ് അംഗത്വം...