അൻവർ സരിനുമായി കൂടിക്കാഴ്ച്ച നടത്തി

അൻവറുമായി സരിൻ കൂടിക്കാഴ്ച്ച നടന്നെന്ന വിവരം പുറത്തുവരുന്നത്. ഇപ്പോൾ സരിൻ സി പിഎം സ്വതന്ത്രനായിവരമെന്നാണ് സൂചന. സ്ഥാനാർത്ഥിത്വം പാലക്കാട്ട് ഗുണം ചെയ്യുമെന്ന നിലപാടിലാണ് സിപിഎം.

എന്നാൽ കോൺ​ഗ്രസുമായി ഇടഞ്ഞുനിൽക്കുന്ന കെപിസിസി സോഷ്യൽ മീഡിയ സെൽ കൺവീനര്‍ പി സരിനുമായി കൂടിക്കാഴ്ച്ച നടത്തി പിവി അൻവർ എംഎൽഎയുടെ നീക്കം കണ്ട് കോൺഗ്രസ് അടക്കം ഞെട്ടിയിരിക്കുകയാണ്. തിരുവില്വാമലയിലെ ബന്ധുവീട്ടിൽ വെച്ചായിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച്ച. പാലക്കാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺ​ഗ്രസിനെതിരെ രൂക്ഷ വിമ‍ർശനമാണ് പി സരിൻ നടത്തിയത്. ഈ സാഹചര്യത്തിലാണ് ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച്ച ശ്രദ്ധേയമാവുന്നത്. 

പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർത്ഥിയാക്കിയതിലാണ് കെപിസിസി സോഷ്യൽ മീഡിയ സെൽ കൺവീനര്‍ ഡോ. പി സരിൻ അതൃപ്തി പരസ്യമാക്കിയത്. പാർട്ടി കുറച്ച് ആളുടെ ആവശ്യത്തിന് വഴങ്ങരുത്. വഴങ്ങിയാൽ ഹരിയാന ആവർത്തിക്കുമെന്നും സരിൻ വിമര്‍ശിച്ചു. യഥാർത്ഥ്യങ്ങളെ കണ്ണടച്ച് ഇരുട്ടാക്കരുത്. ഉൾപാർട്ടി ജനാധിപത്യവും ചർച്ചകളും വേണമെന്നും സരിൻ ആവശ്യപ്പെട്ടു. ഒരു വാട്സ്ആപ്പ് ഗ്രൂപ്പില്‍ നിന്നും താന്‍ പുറത്തിറങ്ങിയിട്ടില്ലെന്ന് സരിന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. എന്നാൽ സിപിഎമ്മിലേക്ക് പോവുമോ എന്നതിന് സരിൻ ആദ്യം വ്യക്തമായ മറുപടിയും പറഞ്ഞില്ലെങ്കിലും ഒടുവിൽ പുറത്തുവരുന്ന് സൂചനകൾ സരിനെതന്നെ സ്ഥാനാർത്ഥിയാക്കി കോൺഗ്രസ് പാളയത്തിൽ ഭിന്നത സൃഷ്ടിക്കാനുള്ള സിപിഎം നീക്കത്തിന് സരിൻ പച്ചക്കൊടി കാണിച്ചുവെന്നാണ്.  അങ്ങനെയെങ്കിൽ പല ആരോപണങ്ങളുടെയും മുനയൊടിക്കാൻ സരിനിലൂടെ സി പിഎംമ്മിനാകുമെന്നാണ് രാഷ്ട്രീയ വിലയിരുത്തൽ.

Leave a Reply

spot_img

Related articles

സംസ്ഥാനത്ത് സ്ഥാനാർത്ഥി നിർണയം ആദ്യം നടന്ന മണ്ഡലമായി വട്ടിയൂർക്കാവ്

സംസ്ഥാനത്ത് സ്ഥാനാർത്ഥി നിർണയം ആദ്യം നടന്ന മണ്ഡലമായി വട്ടിയൂർക്കാവ്.കോണ്‍ഗ്രസില്‍ നിന്ന് കെ മുരളീധരനും, എല്‍ഡിഎഫില്‍ നിന്ന് സിറ്റിംഗ് എംഎല്‍എ വി കെ പ്രശാന്തും, ബി...

വി ഡി സതീശൻ നയിച്ച പുതുയുഗ യാത്രയുടെ സമാപന സമ്മേളനം ഇന്ന് തിരുവനന്തപുരത്ത്

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിച്ച പുതുയുഗ യാത്രയുടെ സമാപന സമ്മേളനം ഇന്ന് തിരുവനന്തപുരത്ത്.വൈകിട്ട് അഞ്ചിന് പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനം ലോക്‌സഭാ...

പിണറായി വിജയന്‍ ഉള്‍പ്പെടെ 10 മന്ത്രിമാരെ അവരവരുടെ മണ്ഡലങ്ങളില്‍ വീണ്ടും മത്സരിപ്പിക്കാന്‍ പാർട്ടി തീരുമാനം

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ 10 മന്ത്രിമാരെയും അവരവരുടെ മണ്ഡലങ്ങളില്‍ വീണ്ടും മത്സരിപ്പിക്കാന്‍ പാർട്ടി തീരുമാനം.സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച്‌...

ബിഹാറിൽ ആദ്യമായി ബി.ജെ.പി മുഖ്യമന്ത്രി വരാൻ വഴിയൊരുങ്ങി

ബിഹാറിൽ ആദ്യമായി ബി.ജെ.പി മുഖ്യമന്ത്രി വരാൻ വഴിയൊരുങ്ങി.ബിഹാർ മുഖ്യമന്ത്രി പദത്തില്‍ തുടർന്ന നിതീഷ് കുമാർ പടിയിറങ്ങുന്നു.നിതീഷിന്റെ മകൻ നിഷാന്തിന് ഉപമുഖ്യമന്ത്രി പദം നല്‍കും.ആരോഗ്യ പ്രശ്‌നങ്ങളുള്ള...