ഇടതൂര്‍ന്ന സുന്ദരമായ മുടിയിഴകള്‍ക്കായി ഒരു കിടിലൻ നാട്ടുവിദ്യ

പുതിയ കാലത്തെ തിരക്കുപിടിച്ച ജീവിതത്തില്‍ നമ്മല്‍ ഏറ്റവുമധികം നേരിടുന്ന പ്രശ്നങ്ങളിലൊന്നാണ് മുടി കൊഴിച്ചിലും നമ്മുടെ മുടിയുടെ സ്വാഭാവികതയീല്‍ വരുന്ന മാറ്റവും.

നല്ല മുടി ഒരു മനുഷ്യന് നല്‍കുന്ന ആത്മ വിശ്വാസം ചെറുതല്ല എന്നതാണ് യാഥാര്‍ത്ഥ്യം. കേശ സംരക്ഷണത്തിന് കെമിക്കലുകള്‍ അടങ്ങിയ ഷാമ്പുവും, ലോഷനുമൊന്നുമല്ലാത്ത ശരിയായ ഒരു മാര്‍ഗമാണ് വേണ്ടത്.

നമ്മൂടെ പൂര്‍വികരായ മുത്തശ്ശിമാര്‍ ഇതെല്ലാം എത്രയോ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ കണ്ടെത്തിയിട്ടുണ്ട്. കാലത്തിന്റെ ഗതിയില്‍ നമ്മളാണ് അതെല്ലാം മറന്നുപോയത്.

ആ നാട്ടുവിദ്യകളിലേക്കാണ് നാം മടങ്ങിപ്പോകേണ്ടത്.അത്തരത്തില്‍ ഒരു മുത്തശ്ശി വിദ്യയാണ് തേങ്ങാപാല്‍.

നാളികേരവും വെളിച്ചെണ്ണയുമെല്ലാം ആരോഗ്യത്തിന് ഏത്രത്തോളം നല്ലതാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അതുപ്പൊലെ തന്നെയാണ് മുടിയഴകിനും ആരോഗ്യത്തിനും തേങ്ങാപാല്‍.

ശുദ്ധമായ തേങ്ങാപാല്‍ മുടിയില്‍ നന്നായി തേച്ചുപിടിപ്പിച്ച ശേഷം അരമണിക്കൂറ് കഴിഞ്ഞ് കഴുകിക്കളയുക. ഇത് മുടിയിലെ അഴുക്കിനെ പൂര്‍ണമായും ഇല്ലാതാക്കും.

മുടിയുടെ വളര്‍ച്ചക്ക് സഹായിക്കുകയും മുടിക്ക് നല്ല കറുത്ത നിറം നല്‍കുകയും ചെയ്യൂം. മുടിയുടെ സ്വാഭാവികത എന്നും തേങ്ങാപ്പാല്‍ നിലനിര്‍ത്തുകയും ചെയ്യും.

Leave a Reply

spot_img

Related articles

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും.നഴ്സുമാരുടെ മിനിമം വേതനം വർദ്ധിപ്പിക്കുമെന്ന് അധികൃതർ നേരത്തെ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടില്ല. ഇത് നടപ്പിലാക്കണമെന്നാണ്...

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം കടുക്കുമ്പോഴും ആഗോള വിപണിയെ അത്ഭുതപ്പെടുത്തി സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 300 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു...