ചെറുപ്രായത്തിൽ തന്നെ തലമുടി നരയ്ക്കുന്ന സാഹചര്യമാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. എന്നാൽ, ഇവയെ തടയാൻ എന്തൊക്കെ ചെയ്യാം എന്ന് നോക്കിയാലോ?.
പ്രകൃതിദത്തമായ ചില വഴികളിലൂടെ അകാലനരയെ അകറ്റാന്‍ കഴിയും. എങ്ങനെ എന്നല്ലേ. വാ നോക്കാം.
ഒരു പിടി തുളസിയില, മൈലാഞ്ചിയില, ഒരു ടീസ്പൂണ്‍ നെല്ലിക്ക ഉണക്കിപ്പൊടിച്ചത് എന്നിവ അൽപം വെള്ളത്തിൽ കലർത്തി ഈ വെള്ളം ഉപയോഗിച്ച് തല കഴുകുക.
നെല്ലിക്ക എണ്ണയുടെ രൂപത്തിലോ പൊടിയുടെ രൂപത്തിലോ തലമുടിയില്‍ പുരട്ടുന്നത് അകാലനരയെ അകറ്റാന്‍ സഹായിക്കും.
ചെമ്പരത്തിയില അരച്ച് തലമുടിയില്‍ പുരട്ടാം. പത്ത് മിനിറ്റിന് ശേഷം കഴുകി കളയാം.
വെള്ളത്തില്‍ കാപ്പിപ്പൊടി ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇനി ഇത് തലമുടിയില്‍ തേച്ചുപിടിപ്പിച്ച ശേഷം ഒന്നോ രണ്ടോ മണിക്കൂര്‍ കാത്തിരിക്കുക.
ഒരു പിടി തുളസിയില, മൈലാഞ്ചിയില, ഒരു ടീസ്പൂണ്‍ നെല്ലിക്ക ഉണക്കിപ്പൊടിച്ചത് എന്നിവ അൽപം വെള്ളത്തിൽ കലർത്തി ഈ വെള്ളം ഉപയോഗിച്ച് തല കഴുകുക.