കൊച്ചിയിൽ അര കിലോമീറ്ററോളം റെയിൽപാളം കാണാതായി; അന്വേഷണം ശക്തമാക്കി

വില്ലിങ്ഡൻ ഐലൻഡിലെ വാർഫിലേക്കുള്ള റെയിൽപാതയിൽ അര കിലോമീറ്ററോളം ട്രാക്ക് കാണാതായ സംഭവത്തിൽ ദുരൂഹത ശക്തമാകുന്നു.ഐലൻഡ് റെയിൽവേ സ്റ്റേഷനിൽ നിന്ന് എറണാകുളം ഭാഗത്തേക്കുള്ള പാതയിലെ ഒരു ഭാഗമാണ് അപ്രത്യക്ഷമായതായി കണ്ടെത്തിയത്.ട്രാക്കുകൾ മോഷ്ടിച്ചുകൊണ്ടുപോയതാകാമെന്ന സംശയത്തിലാണ് അധികൃതർ. സിഐഎസ്എഫും ആർപിഎഫും ഉൾപ്പെടെയുള്ള സുരക്ഷാസേനകളുടെ കർശന നിരീക്ഷണത്തിലുള്ള കൊച്ചിൻ പോർട്ട് ട്രസ്റ്റിന്റെ ഭൂമിയിലാണ് സംഭവം നടന്നിരിക്കുന്നത്.നിലവിൽ ട്രെയിൻ സർവീസുകൾ ഇല്ലാത്ത പാതയായതിനാൽ ഏറെക്കാലമായി ഉപയോഗശൂന്യമായി കിടക്കുകയായിരുന്നു.മുൻപ് ഈ മേഖലയിലെ റെയിൽവേ ഗർഡറുകൾ അഴിച്ചുമാറ്റി അറ്റകുറ്റപ്പണികൾ നടത്താനുള്ള ശ്രമങ്ങൾ നടന്നിരുന്നു.അതിന്റെ മറവിൽ ട്രാക്കുകൾ നീക്കം ചെയ്തതാണോയെന്ന സംശയവും റെയിൽവേ അധികൃതർ പരിശോധിക്കുന്നുണ്ട്.സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

Leave a Reply

spot_img

Related articles

പരസ്പരം വായനക്കൂട്ടം കഥ-കവിത പുരസ്‌കാരം 2026-ന് രചനകൾ ക്ഷണിച്ചു

കോട്ടയം. പരസ്പരം മാസികയുടെ20-ാമത് എം.കെ.കുമാരൻ സ്മാരക കവിതാപുരസ്കാരത്തിനും11-ാമത് രവി ചൂനാടൻ സ്മാരക കഥാപുരസ്കാരത്തിനും രചനകൾ ക്ഷണിച്ചു. കവിത 32 വരികളിലും മിനികഥ 2 പേജിലും...

ഒമ്പത് വർഷം മുൻപ് കണ്ണൂർ കെ.എസ്.ആർ.ടി.സി കംഫർട്ട് സ്റ്റേഷനില്‍ നടന്ന കൊലപാതകക്കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പിടിയില്‍

ഒമ്പത് വർഷം മുൻപ് കണ്ണൂർ കെ.എസ്.ആർ.ടി.സി കോംപ്ലക്സിലെ കംഫർട്ട് സ്റ്റേഷനില്‍ നടന്ന കൊലപാതകക്കേസില്‍ ദീർഘകാലമായി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പിടിയില്‍.തിരുവനന്തപുരം സ്വദേശി സുനിയെ കൊലപ്പെടുത്തിയ...

പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐയ്ക്ക് നല്‍കില്ലെന്ന് ആവര്‍ത്തിച്ച്‌ പിണറായി വിജയന്‍

പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐയ്ക്ക് നല്‍കില്ലെന്ന് ആവര്‍ത്തിച്ച്‌ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.സ്പീക്കര്‍ നല്‍കുന്ന കത്തില്‍ ഉപനേതാവായി നിര്‍ദ്ദേശിക്കുന്നത് സിപിഎം നേതാവിന്റെ പേരാകുമെന്നും അദ്ദേഹം...

കൊല്ലാട് ബെത്‌ലഹേം മാർത്തോമ്മാ ഇടവകയുടെ 121-ാമത് ഇടവകദിനം നാളെ ആഘോഷിക്കും

കോട്ടയം കൊല്ലാട് ബെത്‌ലഹേം മാർത്തോമ്മാ ഇടവകയുടെ 121-ാമത് ഇടവകദിനം ഞായറാഴ്ച ആഘോഷിക്കും.രാവിലെ 8 ന് നടക്കുന്ന വി കുർബ്ബാനക്ക് തിരുവല്ല ബൈബിൾ കോളേജ് പ്രിൻസിപ്പൽ...