പീഡന പരാതി:മുൻ എസ്പി ഉൾപ്പെടെയുള്ളവർക്കെതിരെ അന്വേഷണം നടത്താൻ കോടതി നിർദേശം

മലപ്പുറം മുൻ എസ്.പി സുജിത്ത് ദാസ് ഉൾപ്പെടെയുള്ളവർ പീഡിപ്പിച്ചെന്ന പൊന്നാനി സ്വദേശിയായ വീട്ടമ്മയുടെ പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ പൊന്നാനി മജിസ്‌ട്രേറ്റ് കോടതിയുടെ നിർദ്ദേശം.

പീഡന പരാതിയിൽ നടപടി വൈകുന്നതിനെത്തുടർന്ന് വീട്ടമ്മ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

വിഷയത്തിൽ പത്ത് ദിവസത്തിനകം തീരുമാനമെടുക്കണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി പൊന്നാനി മജിസ്‌ട്രേറ്റ് കോടതിയോട് നിർദ്ദേശിച്ചിരുന്നു.

ഇതേത്തുടർന്നാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ പൊന്നാനി മജിസ്‌ട്രേറ്റ് കോടതി പൊലീസിന് നിർദ്ദേശം നൽകിയത്.

അതിജീവിതയുടെ സ്വകാര്യ അന്യായത്തിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ തൃശ്ശൂർ റെയിഞ്ച് ഡി.ഐ.ജിക്ക് പൊന്നാനി മജിസ്ട്രേറ്റ് കോടതി നേരത്തെ നിർദ്ദേശം നൽകിയിരുന്നു.

ഇതിൻ്റെ റിപ്പോർട്ട് നൽകിയതിനെത്തുടർന്നാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ നിർദ്ദേശിച്ചത്.

പൊന്നാനി മുൻ സി.ഐ വിനോദ്, മലപ്പുറം മുൻ എസ്.പി സുജിത് ദാസ്, തിരൂർ മുൻ ഡിവൈ.എസ്.പി വി.വി ബെന്നി എന്നിവർ ഉദ്യോ​ഗസ്ഥർ ലൈം​ഗികപീഡനത്തിന് ഇരയാക്കിയെന്നായിരുന്നു യുവതിയുടെ പരാതി.

സംഭവം വാർത്തയായതോടെ ആരോപണങ്ങൾ തള്ളി ഉദ്യോ​ഗസ്ഥർ രം​ഗത്തെത്തിയിരുന്നു.

Leave a Reply

spot_img

Related articles

ഷൂസിനുള്ളില്‍നിന്ന് പാമ്പ് കടിയേറ്റയാള്‍ ചികിത്സയില്‍

ഷൂസിനുള്ളില്‍നിന്ന് പാമ്പ് കടിയേറ്റയാള്‍ ചികിത്സയില്‍.പാലക്കാട് മണ്ണാർക്കാട് സ്വദേശി കരീമിനാണ് കടിയേറ്റത്. പതിവ് പോലെ നടക്കാനിറങ്ങുമ്പോള്‍ സിറ്റൗട്ടിലുണ്ടായിരുന്ന ഷൂ ധരിച്ചതായിരുന്നു. ഉടൻ കാലില്‍ എന്തോ കടിച്ചതായി തോന്നുകയും...

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കി

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കി.രാഹുലിന്‍റെയും പരാതിക്കാരിയുടെയും സമാധാന ജീവിതത്തിന് കേസ് തടസമാകരുതെന്ന് ഹൈക്കോടതി പറഞ്ഞു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഗാര്‍ഹിക പീഡനക്കേസ് റദ്ദാക്കുമെന്ന് ഹൈക്കോടതി...

പരിശുദ്ധ പരുമല തിരുമേനിയുടെ 122-ാം ഓർമപ്പെരുന്നാൾ നാളെ മുതൽ

പരിശുദ്ധ പരുമല തിരുമേനിയുടെ 122-ാം ഓർമപ്പെരുന്നാൾ നാളെ മുതൽ നവംബർ 2 വരെ നടക്കും. നാളെ 2ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ...

ഹേമ കമ്മറ്റി റിപ്പോർട്ട്: സുപ്രീം കോടതിയുടെ തീരുമാനം ഇന്ന്

ഹേമ കമ്മറ്റി റിപ്പോർട്ട്പുറത്ത് വിടാൻ വൈകിയതിലടക്കം സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള റിട്ട് ഹർജിയിൽ സുപ്രീംകോടതിയുടെ തീരുമാനം ഇന്നുണ്ടായേക്കും. റിപ്പോർട്ട് സർക്കാർ 5 വർഷം...