രോഹിത് ശര്‍മ്മയെ പിന്തുണച്ച് ഹര്‍ഭജന്‍ സിങ്. രോഹിത് ശര്‍മ്മയുടെ ഫിറ്റ്‌നസ് സംബന്ധിച്ച വിവാദം ദൗര്‍ഭാഗ്യകരവും അനാവശ്യവുമെന്ന് ഹര്‍ഭജന്‍ സിങ് പറഞ്ഞു. രോഹിത് മികച്ച കളിക്കാരനും ഇന്ത്യന്‍ ക്രിക്കറ്റിന് വലിയ സംഭാവനകള്‍ നല്‍കിയ അസാധാരണ താരവുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കായികതാരങ്ങളും വികാര വിചാരങ്ങളുള്ള മനുഷ്യരാണ്. കളിയെക്കുറിച്ച് യാതൊരു അറിവുമില്ലാത്ത ആളുകള്‍ പരാമര്‍ശങ്ങള്‍ നടത്തുന്നത് വേദനാജനകം. കളിയെയും കളിക്കാരെയും ബഹുമാനിക്കുക. – ഹര്‍ഭജന്‍ സിങ് എക്‌സില്‍ കുറിച്ചു.ഇന്നലെ നടന്ന ഇന്ത്യ- ന്യൂസിലന്‍ഡ് ചാമ്പ്യന്‍സ് ട്രോഫി മത്സരത്തിന് പിന്നാലെയാണ് രോഹിത് ശര്‍മ്മ തടിയനെന്നും കായികതാരത്തിന് ചേര്‍ന്ന ശരീരപ്രകൃതിയല്ലെന്നും ഭാരം കുറയ്‌ക്കേണ്ടതുണ്ടെന്നും ഷമ എക്‌സില്‍ കുറിച്ചത്.ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മോശം ക്യാപ്റ്റനാണ് രോഹിത് എന്നും ഷമയുടെ പോസ്റ്റിലുണ്ടായിരുന്നു. ഗാംഗുലി, തെണ്ടുല്‍ക്കര്‍, ദ്രാവിഡ്, ധോണി, വിരാട് കോഹ്ലി, കപില്‍ ദേവ്, ശാസ്ത്രി തുടങ്ങിയ മുന്‍ഗാമികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ രോഹിത്തിന് എന്ത് ലോകോത്തര നിലവാരമാണ് ഉള്ളതെന്നും ഷമ കുറിച്ചു. അദ്ദേഹം ഒരു ശരാശരി ക്യാപ്റ്റനാണ്, ഇന്ത്യയുടെ ക്യാപ്റ്റനാകാന്‍ ഭാഗ്യം ലഭിച്ച ഒരു ശരാശരി കളിക്കാരന്‍ മാത്രമാണ് – ഷമ കുറിച്ചു.വിവാദമായതിന് പിന്നാലെ ഷമ മുഹമ്മദ് പോസ്റ്റ് പിന്‍വലിച്ചു. കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഇടപെട്ടതിന് പിന്നാലെയാണ് കുറിപ്പ് പിന്‍വലിച്ചത്. ഇത്തരം നടപടികള്‍ ആവര്‍ത്തിക്കരുതെന്ന് ഷമയ്ക്ക് പാര്‍ട്ടി താക്കീത് നല്‍കി. പരാമര്‍ശം പാര്‍ട്ടിയുടെ നിലപാട് അല്ലെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം പവന്‍ ഖേര വ്യക്തമാക്കി