ഹരിപ്പാട് കെ എസ് ആർ ടി സി ബസ് ഇടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു.
ദേശീയപാതയിൽ കരുവറ്റ കെ വി ജെട്ടി പെട്രോൾ പമ്പിന് സമീപം കെ എസ് ആർ ടി സി സൂപ്പർഫാസ്റ്റ് ബസ് ഇടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു.
കുമാരപുരം സുനിൽ ഭവനത്തിൽ സോമദത്തനാണ് മരിച്ചത്.
രാവിലെ 9.30 ഓടെയാണ് അപകടം ഉണ്ടായത്.
പമ്പിൽ നിന്നും പെട്രോൾ നിറച്ച ശേഷം റോഡിലേക്ക് കയറുന്നതിനിടയിൽ എറണാകുളത്തേക്ക് പോവുകയായിരുന്നു കെ എസ് ആർ റ്റി സി സൂപ്പർഫാസ്റ്റ് ബസ് ഇടിച്ചാണ് അപകടമുണ്ടായത്.
തുടർന്ന് ഇദ്ദേഹത്തെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.