ലോകമെമ്പാടും ഉപയോഗിക്കുന്ന ഏറ്റവും പ്രചാരമുള്ള പാനീയങ്ങളിലൊന്നാണ് ചായ.
മിക്കവാറും എല്ലാ ഇന്ത്യൻ കുടുംബങ്ങളിലെയും പ്രഭാതഭക്ഷണങ്ങളിൽ ഒന്നും പാൽ ചായ തന്നെ, അല്ലേ?.
ചായ കുടിക്കുന്നതിൻ്റെ ആവർത്തനത്തിനു പുറമേ, അമിതമായി തിളപ്പിച്ച പാൽ ചായയുടെ അപകടങ്ങൾക്കെതിരെയും പോഷകാഹാര വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട് കേട്ടോ?.
കാരണം ഇത് പോഷകങ്ങൾ കുറയ്ക്കുകയും അസിഡിറ്റി ഉണ്ടാക്കുകയും കാർസിനോജൻ ഉണ്ടാക്കുകയും ചെയ്യും എന്നാണ് പറയുന്നത്.
ആദ്യ അഞ്ച് മിനിറ്റിൽ തന്നെ തേയിലയുടെ കടുപ്പം ഇറങ്ങും.
ഇതിൽ കൂടുതൽ സമയം തിളപ്പിക്കുന്നത് ചായയുടെ ഗുണങ്ങളെ ഓക്സിഡൈസ് ചെയ്യുന്നതിലേക്ക് നയിക്കും.
പാൽ ചായ അമിതമായി ചൂടാക്കുന്നത് അക്രിലമൈഡ് പോലുള്ള സംയുക്തങ്ങൾ ഉത്പാദിപ്പിക്കും.
അക്രിലാമൈഡ് ഒരു അർബുദ ഘടകമാണ്.
പാൽ ചായ അമിതമായി തിളപ്പിക്കുമ്പോൾ പാലിലെ വിറ്റാമിനുകൾ ബി 12, സി തുടങ്ങിയ ചില പോഷകങ്ങൾ കുറയുന്നതിനും ഇടയാകും.