ഹാസൻ സകലേശ്പുര ചുരത്തില്‍ പാളത്തിലേക്ക് മണ്ണിടിഞ്ഞു വീണതിനെ തുടർന്ന് കെ.എസ്.ആർ. ബംഗളുരു – കണ്ണൂർ എക്സ്പ്രസ് (16511/16512) ഉള്‍പ്പെടെ ബംഗളുരു – മംഗളുരു റൂട്ടിലോടുന്ന 14 ട്രെയിനുകള്‍ ആഗസ്റ്റ് നാല് വരെ റദ്ദാക്കി.
ട്രെയിൻ നമ്ബർ 16595/596 കെ.എസ്.ആർ ബംഗളൂരു-കർവർ-കെ.എസ്.ആർ ബംഗളൂരു പഞ്ചഗംഗ എക്സ്പ്രസ്, 16585/586 എസ്.എം.വി.ടി ബംഗളൂരു-മുരഡേശ്വർ-എസ്.എം.വി.ടി ബംഗളൂരു എക്സ്പ്രസ്, 07377/378 വിജയപുര-മംഗളൂരു സെൻട്രല്‍-വിജയപുര എക്സ്പ്രസ് എന്നി ട്രെയിനുകളും യശ്വന്ത്പൂരിനും മംഗളൂരുവിനും, കർവാറിനും യശ്വന്ത്പൂരിനുമിടക്ക് സർവീസ് നടത്തുന്ന 16575/576, 16515/516, 16539/ 540 നമ്ബറുകളിലുള്ള സ്പെഷ്യല്‍ ട്രെയിനുകളും സർവീസ് റദ്ദാക്കിയവയില്‍ ഉള്‍പ്പെടും.
യെഡക്കുമറിക്കു സമീപം വെള്ളിയാഴ്ചയാണ് മണ്ണിടിഞ്ഞത്. മണ്ണ് പൂർണമായും നീക്കി പാളത്തിന്റെ സുരക്ഷ പരിശോധനയും നടത്തിയ ശേഷമേ സർവീസുകള്‍ പുനസ്ഥാപിക്കുകയുള്ളൂ എന്ന് ദക്ഷിണ-പശ്ചിമ റെയില്‍വേ മൈസൂരു ഡിവിഷൻ മാനേജർ ശില്‍പി അഗർവാള്‍ പറഞ്ഞു.