ഇടഞ്ഞുനില്‍ക്കുന്ന വിമതരേയും ഒപ്പം നിര്‍ത്തി; പന്തളം നഗരസഭ ഭരണം നിലനിര്‍ത്തി ബിജെപി

പന്തളം നഗരസഭ ഭരണം നിലനിര്‍ത്തി ബിജെപി. മുതിര്‍ന്ന അംഗം അച്ചന്‍കുഞ്ഞ് ജോണ്‍ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടു. ഒന്‍പത് വോട്ടുകള്‍ക്കെതിരെ 19 വോട്ടുകള്‍ക്കായിരുന്നു വിജയം. ചെയര്‍പേഴ്‌സണ്‍ ഡെപ്യൂട്ടി ചെയര്‍പേഴ്‌സനും അവിശ്വാസപ്രമേയത്തിന് മുന്‍പ് രാജിവച്ചതോടെയാണ് പുതിയ ചെയര്‍മാന്‍ തിരഞ്ഞെടുക്കാന്‍ തിരഞ്ഞെടുപ്പ് വേണ്ടിവന്നത്.ഇടഞ്ഞുനില്‍ക്കുന്ന വിമതരെ ഒപ്പം നിര്‍ത്താന്‍ ആയതാണ് ബിജെപിയുടെ വിജയത്തിന്റെ രഹസ്യം. എല്‍ഡിഎഫിന്റെ അവിശ്വാസപ്രമേയത്തില്‍ മുന്‍പ് ഒപ്പിട്ട കൗണ്‍സിലര്‍ കെ വി പ്രഭയും അദ്ദേഹത്തെ അനുകൂലിക്കുന്ന രണ്ട് കൗണ്‍സിലര്‍മാരും ബിജെപി സ്ഥാനാര്‍ഥി അച്ചന്‍കുഞ്ഞ് ജോണിന് അനുകൂലമായി വോട്ട് ചെയ്തു. സ്വതന്ത്ര അംഗം രാധാകൃഷ്ണന്‍ ഉണ്ണിത്താന്‍ കൂടി പിന്തുണച്ചതോടെ ബിജെപിക്ക് 19 വോട്ടുകള്‍. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ലസിത ടീച്ചര്‍ അവരുടെ ഒമ്പതോട്ടുകള്‍ കൃത്യമായി തന്നെ പെട്ടിയിലാക്കി.അതിനിടെ നഗരസഭ ചെയര്‍മാന്‍ തിരഞ്ഞെടുപ്പുമായി യുഡിഎഫിലെ ഭിന്നത മറനീക്കി പുറത്തുവന്നു .മുന്‍ തീരുമാനത്തിന് വിരുദ്ധമായി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം അംഗം കെ ആര്‍ രവി തെരഞ്ഞെടുപ്പില്‍ പങ്കെടുത്തു .പക്ഷേ കോണ്‍ഗ്രസിലെ മറ്റു നാലുപേര്‍ ബഹിഷ്‌കരിക്കുകയായിരുന്നു. നേരത്തെ പ്രത്യേകം തയ്യാറാക്കിയ വാഹനത്തിലാണ് ബിജെപി അവരുടെ കൗണ്‍സിലര്‍മാരെ നഗരസഭയിലേക്ക് എത്തിച്ചത്.

Leave a Reply

spot_img

Related articles

കായലിൽ കാണാതായ മൽസ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

വേമ്പനാട്​ കായലിൽ കക്ക വാരാൻപോയി കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി.ആര്യാട് കോമളപുരം കന്യാക്കൽ പുതുവൽവീട്​ ബാബു (55) ആണ്​ മരിച്ചത്​.മുഹമ്മ ഭാഗത്ത് നിന്നാണ് മൃതദേഹം...

ലോകമെമ്പാടും നിരവധിയാളുകളുടെ വാട്ട്സ്ആപ്പ് അക്കൗണ്ടുകൾ താത്കാലികമായി ബ്ലോക്കായി

ഇന്ത്യയിലുൾപ്പെടെ ലോകമെമ്പാടും നിരവധിയാളുകളുടെ വാട്ട്സ്ആപ്പ് അക്കൗണ്ടുകൾ താത്കാലികമായി ബ്ലോക്കായി .അക്കൗണ്ടുകൾ 'റിവ്യൂവിൽ' ആണെന്ന് കാണിച്ചാണ് 24 മണിക്കൂർ നേരത്തേക്ക് ആപ്പിൻ്റെ സേവനങ്ങൾ നിർത്തലാക്കിയത്. തിങ്കളാഴ്‌ച...

രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറിന് വില കുറച്ചു

രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറിന് 200 രൂപയിലേറെ വില കുറച്ച് കേന്ദ്രസർക്കാർ.ഡൽഹിയിൽ സിലിണ്ടറിന് 202 രൂപയും കൊൽക്കത്തയിൽ 209 രൂപയുമാണ് കുറഞ്ഞത്.ഇതോടെ ഡൽഹിയിൽ വാണിജ്യ...

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം .ബന്ധുവായ 20വയസുകാരി കുട്ടികളെ ലൈംഗികമായി അതിക്രമിച്ചെന്നാണ് കുട്ടികളുടെ കുടുംബത്തിന്റെ ആരോപണം.യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍കൂര്‍ ജാമ്യം...