ബിഗ് ബഡ്ജറ്റ് ചിത്രം ‘സുമതി വളവ്’ ചിത്രീകരണം പാലക്കാട് ആരംഭിച്ചു

ബിഗ് ബഡ്ജറ്റ് ചിത്രം സുമതി വളവിലൂടെ മലയാള സിനിമാ പ്രൊഡക്ഷൻ രംഗത്തേക്ക് ചുവടുവച്ച് തിങ്ക് സ്റ്റുഡിയോസ്. മാളികപ്പുറം എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം സംവിധായകൻ വിഷ്ണു ശശി ശങ്കർ ഒരുക്കുന്ന സുമതി വളവിന്റെ ചിത്രീകരണം പാലക്കാട്‌ ആരംഭിച്ചു. പാലക്കാട് നടന്ന ചിത്രീകരണത്തിന് മുന്നേ പ്രസേനൻ എം എൽ എ യും ചിത്രത്തിലെ താരങ്ങളും ചേർന്ന് ഭദ്രദീപം തെളിയിച്ചു. അഭിലാഷ് പിള്ള തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധായകൻ രഞ്ജിൻ രാജ് ആണ്. മുരളി കുന്നുംപുറത്തിന്റെ വാട്ടർമാൻ ഫിലിംസിനോടൊപ്പം ചിത്രത്തിന്റെ നിർമ്മാണ രംഗത്തേക്ക് തിങ്ക് സ്റ്റുഡിയോസും ആദ്യമായി മലയാള സിനിമാ പ്രൊഡക്ഷനിലേക്ക് സുമതി വളവിലൂടെ എത്തുകയാണ്.ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ ബ്ലോക്ക്ബസ്റ്റർ ചിത്രമായ മാളികപ്പുറം ഒരുക്കിയ സംവിധായകനും തിരക്കഥാകൃത്തും മ്യൂസിക് ഡയറക്ടറും ഒരുമിക്കുമ്പോൾ സ്പെഷ്യൽ വിഷ്വൽ ട്രീറ്റ് തിയേറ്ററിൽ പ്രേക്ഷകന് ലഭിക്കുമെന്നുറപ്പാണ്.

അർജുൻ അശോകൻ, ബാലു വർഗീസ്, സൈജു കുറുപ്പ്, ഗോകുൽ സുരേഷ്, മാളവിക മനോജ്, ശ്രീപത് യാൻ, ദേവനന്ദ, സിദ്ധാർഥ് ഭരതൻ, മനോജ്.കെ.യു, നന്ദു, ശ്രാവൺ മുകേഷ്, ബോബി കുര്യൻ, ജസ്‌ന ജയദീഷ്, ജയകൃഷ്ണൻ, ഗോപികാ അനിൽ, ശിവദാ, ജൂഹി ജയകുമാർ, സിജാ റോസ്, ശ്രീജിത്ത് രവി, കോട്ടയം രമേശ്, സാദിഖ്, സ്മിനു സിജോ, ഗീതി സംഗീത, സുമേഷ് ചന്ദ്രൻ, അനിയപ്പൻ, സന്ദീപ്, അശ്വതി അഭിലാഷ്, മനോജ്‌ കുമാർ, ജയ് റാവു തുടങ്ങി മലയാള സിനിമയിലെ പ്രതിഭാധനന്മാരായ താരനിരയാണ് ചിത്രത്തിലുള്ളത്. മലയാളത്തിൽ ആദ്യമായി നിർമ്മാണത്തിൽ എത്തുന്നത് മികച്ച ഒരു ടീമിന്റെ കൂടെയായതിൽ സന്തോഷമുണ്ടെന്ന് തിങ്ക് സ്റ്റുഡിയോസ് പ്രതിനിധി കിഷോർ പറഞ്ഞു. സുമതി വളവിന് ശേഷം തളിപ്പറമ്പിലും പരിസരത്തുമായി ചിത്രീകരണം നടത്താൻ ഉദ്ദേശിക്കുന്ന മറ്റൊരു ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ പരിപാടികൾ നടക്കുകയാണെന്നും അതിലും തിങ്ക് സ്റ്റുഡിയോസ് നിർമ്മാണ പങ്കാളിയാണെന്നു പ്രൊഡ്യൂസർ മുരളി കുന്നുംപുറത്ത് അറിയിച്ചു.

സുമതി വളവിന്റെ അണിയറപ്രവർത്തകർ ഇവരാണ്.ഡി.ഒ.പി : ശങ്കർ പി വി, സംഗീത സംവിധാനം : രഞ്ജിൻ രാജ് , എഡിറ്റർ : ഷഫീഖ് മുഹമ്മദ് അലി, സൗണ്ട് ഡിസൈനർ : എം.ആർ. രാജാകൃഷ്ണൻ, ആർട്ട് : അജയ് മങ്ങാട്, പ്രൊഡക്ഷൻ കൺട്രോളർ : ഗിരീഷ് കൊടുങ്ങല്ലൂർ, വസ്ത്രാലങ്കാരം : സുജിത്ത് മട്ടന്നൂർ , മേക്കപ്പ് : ജിത്തു പയ്യന്നൂർ, സ്റ്റിൽസ് :രാഹുൽ തങ്കച്ചൻ, ടൈറ്റിൽ ഡിസൈൻ: ശരത് വിനു, പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് കൺസൽട്ടന്റ് : പ്രതീഷ് ശേഖർ.

Leave a Reply

spot_img

Related articles

ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ വിൻസി അലോഷ്യസ് നല്‍കിയ പരാതി ഒത്തുതീർപ്പിലേക്ക്

നടന്‍ ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ നടി വിൻസി അലോഷ്യസ് നല്‍കിയ പരാതി ഒത്തുതീർപ്പിലേക്ക്.തനിക്ക് ഉണ്ടായ ബുദ്ധിമുട്ടാണ് പറഞ്ഞതെന്നും പരാതിയില്ലെന്നും വിൻസി ഐസിസിയെ അറിയിച്ചു.വിഷയത്തില്‍ ഷൈൻ...

ഷൈൻ ടോം ചാക്കോയ്ക്ക് ലഹരി ഇടപാടുകാരുമായി ബന്ധം

മയക്കുമരുന്ന് ഉപയോ​ഗത്തിന് അറസ്റ്റിലായ നടൻ ഷൈൻ ടോം ചാക്കോയ്ക്ക് ലഹരി ഇടപാടുകാരുമായി ബന്ധം.ലഹരിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ പൊലീസ് കണ്ടെത്തി. ഷൈൻ ലഹരി ഇടപപാടുകാരുമായി...

ഷൈൻ ടോം ചാക്കോ അറസ്‌റ്റിൽ

ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് നടൻ ഷൈൻ ടോം ചാക്കോയെ പൊലീസ് അറസ്‌റ്റ് ചെയ്തു. ഷൈനിനെതിരെ എൻഡിപിഎസ് (നർകോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്റ്റൻസസ്) ആക്ടിലെ...

രാസലഹരി ഉപയോഗിക്കാറില്ലെന്ന് ഷൈൻ ടോം ചാക്കോ

താൻ രാസലഹരി ഉപയോഗിക്കാറില്ലന്ന് ഷൈൻ ടോം ചാക്കോ പോലീസ് ചോദ്യം ചെയ്യലിൽ പറഞ്ഞു. രാസലഹരി ഇടപാടുകാരുമായി ബന്ധമില്ല.തന്നെ അക്രമിക്കാൻ ആരോ മുറിയിലേക്ക് വന്നതെന്ന് കരുതി...