കള്ളപാസ്‌പോര്‍ട്ടില്‍ നാടുവിടാനൊരുങ്ങി; അല്‍ അസദിന്റെ സഹോദരന്റെ ഭാര്യയും മകളും ലെബനനില്‍ അറസ്റ്റില്‍

വിമതസംഘം ഭരണം പിടിച്ചടക്കിയതിനെ തുടര്‍ന്ന് നാടുവിട്ട സിറിയന്‍ മുന്‍ ഭരണാധികാരി ബഷര്‍ അല്‍ അസദിന്റെ ബന്ധുക്കള്‍ ബെയ്‌റൂത്ത് വിമാനത്താവളത്തില്‍ നിന്ന് പിടിയില്‍. കള്ള പാസ്‌പോര്‍ട്ടുണ്ടാക്കി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് അസദിന്റെ രണ്ട് ബന്ധുക്കള്‍ അറസ്റ്റിലായത്. അതേസമയം യുദ്ധക്കുറ്റങ്ങള്‍ക്ക് ഉള്‍പ്പെടെ ആരോപണവിധേയനായ അസദിന്റെ അമ്മാവന്‍ ദുബായിലേക്ക് രക്ഷപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.വിമതസംഘം ഭരണം പിടിച്ചടക്കിയതിനെ തുടര്‍ന്ന് നാടുവിട്ട സിറിയന്‍ മുന്‍ ഭരണാധികാരി ബഷര്‍ അല്‍ അസദിന്റെ ബന്ധുക്കള്‍ ബെയ്‌റൂത്ത് വിമാനത്താവളത്തില്‍ നിന്ന് പിടിയില്‍. കള്ള പാസ്‌പോര്‍ട്ടുണ്ടാക്കി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് അസദിന്റെ രണ്ട് ബന്ധുക്കള്‍ അറസ്റ്റിലായത്. അതേസമയം യുദ്ധക്കുറ്റങ്ങള്‍ക്ക് ഉള്‍പ്പെടെ ആരോപണവിധേയനായ അസദിന്റെ അമ്മാവന്‍ ദുബായിലേക്ക് രക്ഷപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.അസദിന്റെ അമ്മാവനും ദുറൈദിന്റെ പിതാവുമായ റിഫാത്ത് അസദ് തന്റെ യഥാര്‍ത്ഥ പാസ്പോര്‍ട്ട് ഉപയോഗിച്ച് തന്നെയാകും ഈ അടുത്ത ദിവസങ്ങളില്‍ ദുബായിലേക്ക് പറന്നതെന്നാണ് വിവരം. അസദിന്റെ പിതാവ് മുന്‍ പ്രസിഡന്റ് ഹഫീസ് അല്‍ അസദിന്റെ സഹോദരനാണ് റിഫാത്ത്. 1982ല്‍ ഹമയില്‍ നടന്ന കലാപത്തില്‍ 40,000 പേരോളം കൊല്ലപ്പെട്ട സംഭവത്തില്‍ ആരോപണവിധേയനാണ് റിഫാത്ത്. സ്വിറ്റ്സര്‍ലന്‍ഡില്‍ യുദ്ധക്കുറ്റങ്ങളും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളും റിഫാത്തിനെതിരെ ചുമത്തിയിട്ടുണ്ട്.

Leave a Reply

spot_img

Related articles

ഗവർണർ ആരിഫ് ഖാനെ വഴിയിൽ തടഞ്ഞ കേസിലെ പ്രതിക്ക് സിൻ്റിക്കേറ്റ് അംഗമായി നിയമനം

ഗവർണർ ആരിഫ് ഖാനെ വഴിയിൽ തടഞ്ഞ കേസിലെ പ്രതിയായ എസ്എഫ്ഐ നേതാവിന് ശ്രീനാരായണ ഓപൺ സർവകലാശാലയിൽ സിൻ്റിക്കേറ്റ് അംഗമായി നിയമനം.എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായ...

കൊല്ലം പുനലൂരിൽ നാല് ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ.

കൊല്ലം പുനലൂരിൽ നാല് ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ.പുനലൂർ വാളക്കോട് സ്വദേശി സായുഷ് ദേവ്, മണിയാർ സ്വദേശി സുമേഷ് എന്നിവരാണ് പിടിയിലായത്. ഡാൻസാഫ്...

ശബരിമല സന്നിധാനത്ത് പുതിയ ഭസ്മകുളത്തിന്റെ നിർമ്മാണ ഉദ്ഘാടനം നാളെ

ശബരിമല സന്നിധാനത്ത് നിർമ്മിക്കുന്ന പുതിയ ഭസ്മക്കുളത്തിന്റെ നിർമ്മാണ ഉദ്ഘാടനം നാളെ രാവിലെ 8.30 നും 9.30 നും മദ്ധ്യേ തിരുവിതാംകൂർ...

ചേർത്തലയിൽ കഞ്ചാവ് ബീഡി വലിക്കുന്നതിനിടെ സ്വകാര്യബസ് ഡ്രൈവർ പിടിയിൽ

ചേർത്തലയിൽ കഞ്ചാവ് ബീഡി വലിക്കുന്നതിനിടെ സ്വകാര്യബസ് ഡ്രൈവർ പിടിയിൽ.മാരാരിക്കുളം സ്വദേശി ജപ്പാൻ എന്ന് വിളിക്കുന്ന അലക്സാണ് അറസ്റ്റിൽ ആയത്. ഈ ഡ്രൈവറെക്കുറിച്ച് യാത്രക്കാർ...