ആപ്പിളിന് ശരീരഭാരം കുറയ്ക്കാൻ കഴിയും

ധാരാളം ഫൈബർ അടങ്ങിയ പഴമാണ് ആപ്പിൾ. ആപ്പിളിൽ ഉയർന്ന അളവിൽ വെള്ളം അടങ്ങിയിട്ടുണ്ട്. ഇത് ദഹനം സുഗമമാക്കാനും മലബന്ധം തടയാനും സഹായിക്കും.

ആപ്പിളിൽ കാർബോഹൈഡ്രേറ്റിൻ്റെയും പഞ്ചസാരയുടെയും അളവ് ഉയർന്നതാണ്. എന്നാൽ ഇതിൽ ഗ്ലൈസെമിക് സൂചിക വളരെ താഴ്ന്നതാണ്.

ഇത് ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമാക്കി നിർത്താൻ സഹായിക്കുന്നു.


ആപ്പിളിന് ശരീരഭാരം കുറയ്ക്കാൻ കഴിയും. അവയിൽ കലോറി കുറവാണ്. ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പുഷ്ടമാണ് ആപ്പിൾ.

ഫൈബർ അടങ്ങിയതും സ്വാഭാവികമായും മധുരമുള്ളതുമാണ് ആപ്പിൾ. ഭാരം കുറയ്ക്കാൻ ആപ്പിൾ സ്മൂത്തിയായോ ഷേക്കായോ എല്ലാം കഴിക്കാവുന്നതാണ്.

ശരീരത്തിൽ അമിതമായി കൊളസ്ട്രോൾ അടിഞ്ഞ് കൂടുന്നത് പലപ്പോഴും ഹൃദയാരോഗ്യത്തെ മോശമായി ബാധിക്കാറുണ്ട്.

കൊളസ്ട്രോൾ കുറയ്ക്കാൻ ആപ്പിൾ കഴിക്കുന്നത് ഏറെ നല്ലതാണ്. ഇത് ഹൃദയത്തിൻ്റെ ആരോഗ്യത്തെ സംരക്ഷിക്കാൻ സഹായിക്കും.

ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ വിശപ്പ് കുറയ്ക്കാനും ദീർഘനേരം വയർ നിറഞ്ഞിരിക്കാനും ആപ്പിൾ കഴിക്കുന്നത് ഏറെ സഹായിക്കുന്നു.

ദഹനത്തെ പിന്തുണയ്ക്കുകയും വിശപ്പ് കുറയ്ക്കാൻ സഹായിക്കുകും ചെയ്യുന്ന പഴമാണ് ആപ്പിൾ.
ആപ്പിൾ കഴികുന്നത് ദഹന പ്രശ്നങ്ങൾ ഇല്ലാതാക്കാനും ഏറെ സഹായിക്കും.

ഇതിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുളളതിനാൽ ദഹന പ്രക്രിയ വേഗത്തിലാക്കുന്നതാണ്. ലയിക്കുന്നതും അല്ലാത്തതുമായ ഫൈബർ ആപ്പിളിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.

ആപ്പിളിൽ കാണപ്പെടുന്ന ആൻ്റിഓക്‌സിഡൻ്റ് ഗുണങ്ങൾ വിട്ടുമാറാത്ത വീക്കം തടയാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.

Leave a Reply

spot_img

Related articles

സിന്ധു നദീജല കരാർ മരവിപ്പിക്കാനുള്ള തീരുമാനവുമായി മുന്നോട്ടുപോകാൻ തീരുമാനം

കേന്ദ്ര മന്ത്രി അമിത് ഷായുടെ വസതിയില്‍ ചേർന്ന യോഗത്തില്‍ ജലവിഭവ മന്ത്രി സി.ആർ. പാട്ടീല്‍, വിദേശകാര്യമന്ത്രി എസ്. ജയശങ്കർ എന്നിവരാണ് പങ്കെടുത്തത്.സിന്ധു നദീജല കരാർ...

കാനത്തിൻ്റെ കുടുംബത്തോട് ക്ഷമ പറഞ്ഞ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

കാനത്തിൻ്റെ കുടുംബത്തെ സമ്മേളനത്തിലേക്ക് ക്ഷണിക്കാത്തതില്‍ വീഴ്ചയുണ്ട് എന്ന് ബിനോയ് വിശ്വം പറഞ്ഞു.കാനത്തിൻ്റെ മകനെ ഫോണില്‍ വിളിച്ചാണ് ബിനോയ് വിശ്വം ഖേദപ്രകടനം നടത്തിയത്. നേരത്തെ...

വീണക്കും സിപിഎമ്മിനുമെതിരെ കുഴൽനാടൻ

മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍ എം പവര്‍ ഇന്ത്യയില്‍നിന്ന് വാങ്ങിയ പണമെങ്കിലും അഴിമതിപ്പണമാണെന്ന് സി പി എം സമ്മതിക്കണമെന്ന് മാത്യു കുഴല്‍നാടന്‍ എം എല്‍എ....

പത്തനംതിട്ടയിൽ മുൻ ബിഎസ്എഫ് ജവാനെ ഹോം നഴ്സ് ക്രൂരമായി മർദിച്ചതായി പരാതി.

59കാരനായ ശശിധരൻ പിള്ളയ്ക്കാണ് മർദനമേറ്റത്.സംഭവത്തിൽ പരുക്കേറ്റ ശശിധരൻ പിള്ളയെ പരുമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അഞ്ചു വർഷമായി അൽഷിമേഴ്സ് രോഗബാധിതനായ ശശിധരൻപിള്ളയെ നോക്കുന്നതിനുവേണ്ടിയാണ് അടൂരിലുള്ള ഏജൻസി...