ആരോഗ്യ ഗുണങ്ങളാൽ സമ്പുഷ്ടമാണ് ഇഞ്ചി അല്ലേ?.
ദിവസേന ഭക്ഷണങ്ങളിൽ ഉൾപെടുത്തി നാം ഇഞ്ചി കഴിക്കാറുണ്ടെങ്കിലും അതിന്റെ ഗുണം പലർക്കും അറിയില്ല.
വിറ്റാമിനുകളും മിനറലുകളും അടങ്ങിയ ഇഞ്ചി വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്.
ശക്തമായ ആന്റി ഓക്‌സിഡന്റ് ഗുണങ്ങളുണ്ട് ഇഞ്ചിയിൽ.
ഇഞ്ചി വെള്ളം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തെല്ലാം?.
രോഗപ്രതിരോധ ശേഷി കൂട്ടാന്‍ സഹായിക്കും.
ദഹനപ്രശ്‌നങ്ങൾ കുറയ്ക്കാന്‍ മികച്ചതാണ്.
രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുന്നു.
ഓക്കാനം ഛര്‍ദ്ദി, വയറിളക്കം, ക്ഷീണം, ഗ്യാസ്, മലബന്ധം എന്നിവ മാറാനുള്ള മികച്ച പ്രതിവിധിയാണ് ഇഞ്ചി വെള്ളം.
ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കുടിക്കാവുന്ന ഒരു പാനീയമാണ് ഇത്.