ചീരയുടെ പോഷക ഗുണങ്ങളെക്കുറിച്ച് അറിഞ്ഞാലോ?

ചീര കഴിക്കാന്‍ ഇപ്പോഴും പലര്‍ക്കും മടിയാണ്. ചീര നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ കൃഷി ചെയ്ത് കഴിക്കാവുന്നതാണ്. രാസവളങ്ങള്‍ ചേര്‍ത്ത ചീര കഴിച്ച്‌ ശരീരം നിങ്ങള്‍ കേടാക്കരുത്.

വീട്ടില്‍ തന്നെ എളുപ്പം ഒരു പരിചരണവും ഇല്ലാതെ ചീര വളര്‍ത്താന്‍ കഴിയുന്നതാണ്.ചീരയുടെ ചില ഗുണങ്ങള്‍ നമുക്ക് കാണാംരക്തം ഉണ്ടാകാന്‍ ചീര എന്നാണ് പഴമൊഴി.

രക്ത ഉത്പാദനത്തിനുവേണ്ട എല്ലാവിധ പ്രോട്ടീനുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്.

ഇതിലടങ്ങിയിരിക്കുന്ന ഫ്‌ളേവനോയിഡ്‌സ്, ആന്റിയോക്‌സിഡന്റ്‌സ് ക്യാന്‍സര്‍ രോഗത്തെ പ്രതിരോധിക്കും.

ശക്തിയേറിയ ആന്റി-എയ്ജിങ് ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്.സ്‌കിന്‍ ക്യാന്‍സര്‍ ഇതിലൂടെ തടയാം.

മസിലുകള്‍ക്ക് ശക്തി ലഭിക്കാന്‍ വ്യായാമം ചെയ്യുന്നതിനേക്കാള്‍ അഞ്ച് ശതമാനം ഗുണം 300 ഗ്രാം ചീര കഴിച്ചാല്‍ ലഭിക്കുമെന്നാണ് പറയുന്നത്.

ഇതിലടങ്ങിയിരിക്കുന്ന ആല്‍ഫാ-ലിപോയ്ക് ആസിഡ് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കും.

പോഷകങ്ങള്‍ കൂടിയ തോതില്‍ അടങ്ങിയ ചീര ശ്വാസകോശസംബന്ധമായ എല്ലാ രോഗങ്ങളും മാറ്റിതരും.

ബീറ്റാ കരോട്ടീന്‍ ആസ്തമ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ആശ്വാസം പകരും. ചീര കഴിക്കുന്നതിലൂടെ ക്രമാനുസൃതമായി ദഹനം നടക്കുന്നു.

മലക്കെട്ട് പോലുള്ള പ്രശ്‌നങ്ങല്‍ ഇല്ലാതാക്കുകയും ചെയ്യും. പോഷകങ്ങള്‍ ചര്‍മത്തിന്റെ ആരോഗ്യം നിലനിര്‍ത്തും.

കൊളസ്‌ട്രോള്‍ അടിഞ്ഞുകൂടുന്നത് ഇല്ലാതാക്കാന്‍ ശേഷിയുള്ള ചീര ഹൃദയത്തിന്റെ ആരോഗ്യവും സംരക്ഷിക്കും.

ഇതിലടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടീന്‍, വൈറ്റമിന്‍ സി എന്നിവ കോശങ്ങളെ സംരക്ഷിക്കുന്നു. സ്വതന്ത്ര റാഡിക്കലുകളെ ഇല്ലാതാക്കുകയും ചെയ്യും.

ലൂട്ടീന്‍ കണ്ണിനുണ്ടാകുന്ന എല്ലാ രോഗങ്ങളോടും പൊരുതും.തിമിരം പോലുള്ള രോഗത്തെയും പ്രതിരോധിക്കും

Leave a Reply

spot_img

Related articles

ദളിത്‌ യുവതിക്കെതിരായ മാനസിക പീഡനം, പ്രാഥമിക നടപടികൾ പാലിക്കാതെ ഇരയെ കസ്റ്റഡിയിലെടുത്തു; പേരൂർക്കട എസ്ഐക്ക് ഗുരുതര വീഴ്ചയെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്‌

ദളിത്‌ സ്ത്രീക്കെതിരായ മാനസിക പീഡനത്തിൽ പേരൂർക്കട എസ്ഐക്ക് ഗുരുതര വീഴ്ചയെന്നു സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്‌. പരാതി കിട്ടുമ്പോൾ എടുക്കേണ്ട പ്രാഥമിക നടപടികൾ എസ്ജി പ്രസാദ്...

‘ദളിത്‌ യുവതിക്കെതിരായ മാനസിക പീഡനം, കുറ്റക്കാർക്കെതിരെ മാതൃകാപരമായ ശിക്ഷാ നടപടി സ്വീകരിക്കണം’: DYFI

മോഷണക്കുറ്റം ആരോപിച്ച് പേരൂർക്കട പൊലീസ് മാനസികമായി പീഡനം നടത്തിയതായുള്ള വിവരത്തിൻ്റെ അടിസ്ഥാനത്തിൽ, സംഭവത്തെ സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് ഡിവൈഎഫ്ഐ. ഒരു വനിതയെന്ന പരിഗണനപോലും...

ശബരിമല ദർശനം കഴിഞ്ഞ് മലയിറങ്ങിയ സ്ത്രീ ഷോക്കേറ്റ് മരിച്ചു; കുടിവെള്ളത്തിനായി സജ്ജികരിച്ച വാട്ടർ കിയോസ്കിൽ നിന്ന് ഷോക്കേറ്റു

ശബരിമല ദർശനം കഴിഞ്ഞ് മലയിറങ്ങിയ സ്ത്രീ ഷോക്കേറ്റ് മരിച്ചു. തെലങ്കാന മഹബുബ്നഗർ ഗോപാൽപേട്ടമണ്ഡൽ സ്വദേശിനി ഇ ഭരതമ്മ (60) ആണ് മരണപ്പെട്ടത്. പമ്പയിൽ വച്ചായിരുന്നു...

വിവിധ രാജ്യങ്ങളിൽ വീണ്ടും കോവിഡ് കേസുകൾ വർധിക്കുന്നു

ഒരിടവേളയ്ക്ക് ശേഷം വിവിധ രാജ്യങ്ങളിൽ വീണ്ടും കോവിഡ് കേസുകൾ വർധിക്കുന്നു. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലാണ് പ്രധാനമായി കോവിഡ് കേസുകൾ വർധിക്കുന്നത്. ഹോങ്കോങ്, സിംഗപ്പൂർ, ചൈന,...