പത്തനംതിട്ട ഏഴംകുളം കുടുംബാരോഗ്യ കേന്ദ്രത്തില്‍ താത്കാലികമായി ദിവസവേതനാടിസ്ഥാനത്തില്‍ ഒരു ഡോക്ടറെ നിയമിക്കുന്നതിന് ഗവ.അംഗീകൃത യോഗ്യതയുളള ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 13 ന് ഉച്ചയ്ക്ക് ഒന്നുവരെ.
അന്നേ ദിവസം ഉച്ചയ്ക്ക് രണ്ടിന് ഈ സ്ഥാപനത്തില്‍ അഭിമുഖം നടത്തും.
ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി നേരിട്ട് ഹാജരാകണം. ഫോണ്‍ : 04734 243700.