ആരോഗ്യകാര്യങ്ങളിലും ശുചിത്വത്തിലും അതീവ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ്

ശീതള പാനീയങ്ങള്‍ ഇന്ന് ഏറ്റവും കൂടുതലായി ഉപയോ​ഗിക്കുന്നവരാണ് നമ്മളെല്ലാവരും.

എന്നാൽ, ഇതിന്റെ ദോഷ വശങ്ങളെപ്പറ്റി ആരും തന്നെ ചിന്തിക്കാറുമില്ല.

എന്നാൽ, ഈ കത്തിക്കരിയുന്ന വേനൽക്കാലത്ത് ഇതിനെപ്പറ്റിയൊക്കെ കുറച്ച് ശ്രദ്ധ ഉള്ളത് നല്ലതാണ്.

അന്തരീക്ഷ താപനില ഓരോ ദിവസവും വര്‍ധിച്ചു വരികയാണ്.

അതുകൊണ്ട് തന്നെ ജലലഭ്യത കുറവായ ഈ ഉഷ്ണകാലത്ത് ജലജന്യ രോഗങ്ങൾ പടരുവാന്‍ സാധ്യതയുണ്ട്.

പ്രചരണ റാലികൾക്കും ജാഥകൾക്കും സ്വീകരണങ്ങള്‍ക്കും മറ്റും ശീതള പാനീയങ്ങള്‍ ഉപയോ​ഗിക്കുന്നവർ തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുന്നതിനും മറ്റും ശ്രദ്ധിക്കണം.

രാവിലെ 11 മണി മുതൽ വൈകുന്നേരം മൂന്നു മണി വരെയുള്ള സമയങ്ങളിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതിരിക്കുവാനും ശ്രദ്ധിക്കണം.

പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ താഴെ പറയുന്നു

തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാൻ ഉപയോഗിക്കുക

നിർജലീകരണം, സൂര്യാഘാതം എന്നിവ തടയുന്നതിനായി ധാരാളം ശുദ്ധജലം കുടിക്കുക.

ധാരാളം വിയർക്കുന്നവർ ഉപ്പിട്ട കഞ്ഞിവെള്ളം, മോര്, നാരങ്ങാവെള്ളം എന്നിവ ധാരാളമായി കുടിക്കുക.

രാവിലെ 11 മണി മുതൽ വൈകുന്നേരം മൂന്നു മണി വരെ നേരിട്ടുള്ള വെയിൽ കൊള്ളുന്നത് ഒഴിവാക്കുക.

വെയിലത്ത് പാർക്ക് ചെയ്യുന്ന കാറിലും മറ്റും കുട്ടികളെ ഇരുത്തിയിട്ട് പോകാതിരിക്കുക.

വെള്ളം ധാരാളം അടങ്ങിയിട്ടുള്ള തണ്ണിമത്തൻ, ഓറഞ്ച് മുതലായ പഴങ്ങളും പച്ചക്കറിക്കറികളും ഉപയോ​ഗിക്കുക.

ശരീരം മുഴുവൻ മൂടുന്ന അയഞ്ഞ പരുത്തി വസ്ത്രങ്ങൾ ധരിക്കുക.

കുട , തൊപ്പി എന്നിവ ഉപയോഗിക്കുക.

Leave a Reply

spot_img

Related articles

നോര്‍ക്ക ട്രിപ്പിള്‍ വിൻ; ജര്‍മ്മനിയിൽ 250 നഴ്സിങ് ഒഴിവുകള്‍

കേരളത്തില്‍ നിന്നും ജര്‍മ്മനിയിലേയ്ക്കുളള നഴ്സിങ് റിക്രൂട്ട്മെന്റിനായുളള നോര്‍ക്ക ട്രിപ്പിള്‍ വിൻ കേരള പദ്ധതിയുടെ എഴാം ഘട്ടത്തിലെ 250 ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ജർമ്മനിയിലെ ഹോസ്പ്പിറ്റലുകളിലേയ്ക്കാണ്...

ഒഡെപെക്ക് മുഖേന ബെൽജിയത്തിലേക്ക് നഴ്സുമാരുടെ സൗജന്യ നിയമനം

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന ബെൽജിയത്തിലേക്ക് നഴ്സുമാരുടെ സൗജന്യ നിയമനം. (85 ഒഴിവുകൾ). യോഗ്യത: GNM / BSc Nursing / Post...

കളമശേരി പോളിടെക്നിക് ലഹരി കേസില്‍ കൂടുതല്‍ പ്രതികള്‍ അറസ്റ്റിലായേക്കും

കളമശേരി പോളിടെക്നിക് ലഹരി കേസില്‍ കൂടുതല്‍ പ്രതികള്‍ അറസ്റ്റിലായേക്കും.ക്യാമ്ബസിലെ വിദ്യാർത്ഥികള്‍ക്ക് കഞ്ചാവ് എത്തിച്ചവരെ പറ്റി കൃത്യമായ സൂചനകള്‍ കിട്ടിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.കോളേജിലെ പൂർവ വിദ്യാർഥികള്‍...

ഒഡെപെക്ക് മുഖേന ബെൽജിയത്തിലേക്ക് നഴ്സുമാരുടെ സൗജന്യ നിയമനം

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന ബെൽജിയത്തിലേക്ക് നഴ്സുമാരുടെ സൗജന്യ നിയമനം. (85 ഒഴിവുകൾ). യോഗ്യത: GNM / BSc Nursing / Post...