രാത്രി നല്ല ഉറക്കം ലഭിക്കാന്‍ ഈ പാനീയങ്ങൾ ഉപയോ​ഗിക്കാം

രാത്രി നന്നായി ഉറങ്ങിയില്ലെങ്കില്‍, അത് ശരീരത്തിന്‍റെ ആരോഗ്യത്തെയും മാനസികാരോഗ്യത്തെയും ഒരുപോലെ ബാധിക്കും.

പല കാരണങ്ങള്‍ക്കൊണ്ടും രാത്രിയില്‍ നല്ല ഉറക്കം ലഭിക്കാതെ വരാം.

സ്ട്രെസും ഉത്കണ്ഠയും വിഷാദവുമൊക്കെ ഉറക്കക്കുറവിന് കാരണമാകും. കാരണം കണ്ടെത്തി പരിഹാരം തേടുകയാണ് വേണ്ടത്.

രാത്രി നല്ല ഉറക്കം ലഭിക്കാന്‍ സഹായിച്ചേക്കാവുന്ന ചില പാനീയങ്ങളെ പരിചയപ്പെടാം.

രാത്രി ഒരു ഗ്ലാസ് ചൂടുപാല്‍ കുടിക്കുന്നത് നല്ല ഉറക്കത്തിന് സഹായിക്കും.

അതിനാല്‍ ബദാം പാല്‍ കുടിക്കുന്നത് ഉറക്കക്കുറവിനെ പരിഹരിക്കാന്‍ സഹായിക്കും.

ഉയര്‍ന്ന ആന്‍റി ഓക്‌സിഡന്‍റ് അളവുകളുള്ള കിവി ജ്യൂസ് കുടിക്കുന്നതും നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും.

രാത്രി പാലില്‍ ഒരു നുള്ള് മഞ്ഞള്‍ ചേര്‍ത്ത് കുടിക്കുന്നത് നല്ല ഉറക്കത്തിന് സഹായിക്കും. മഞ്ഞളിലെ കുര്‍കുമിന്‍ ആണ് ഇതിന് സഹായിക്കുന്നത്.

ചെറി ജ്യൂസ് രാത്രി കുടിക്കുന്നത് നല്ല ഉറക്കത്തിന് സഹായിക്കും.

ആന്‍റി- ഇന്‍ഫ്ലമേറ്ററി ഗുണങ്ങളും, ആന്‍റി ഓക്സിഡന്‍റ് ഗുണങ്ങളും അടങ്ങിയ ഇഞ്ചി ചായ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും.

പെപ്പർമിന്‍റ്​ ഇലയില്‍ അടങ്ങിയിരിക്കുന്ന ആന്‍റി ഓക്സിഡന്‍റുകള്‍ നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും. അതിനാല്‍ പെപ്പർമിന്‍റ്​ ടീ രാത്രി കുടിക്കാം.

Leave a Reply

spot_img

Related articles

ധ്യാനും കൂട്ടുകാരും കൗതുകത്തോടെ നോക്കുന്നതെന്ത്? ഒരുവടക്കൻ തേരോട്ടം സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

കാക്കി വേഷം ധരിച്ചുധ്യാൻ ശ്രീനിവാസനും കാക്കി വേഷധാരികളായഏതാനും പേരും ഒരു ഓട്ടോറിക്ഷയോടു ചേർന്നു നിന്ന് , ധ്യാനിൻ്റെ കൈയ്യിലെ മൊബൈൽ ഫോൺ...

ഹൃദയപൂർവ്വം ലൊക്കേഷനിൽ തുടരും സിനിമയുടെ വിജയാഘോഷം

രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം നേടി പ്രദർശനം...

കൊല്ലത്ത് വാക്സിൻ എടുത്തിട്ടും ഏഴു വയസുകാരിക്ക് പേവിഷബാധ

വാക്സിൻ എടുത്തിട്ടും ഏഴു വയസുകാരിക്ക് പേവിഷബാധ. കൊല്ലം സ്വദേശിയായ കുട്ടി തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞമാസം എട്ടാം തീയതിയാണ് കുട്ടിയെ നായ കടിച്ചത്.വീടിന്...

മലപ്പുറം കോട്ടക്കലിൽ ചക്ക വീണ് ഒൻപത് വയസുകാരി മരിച്ചു

*ചങ്കുവെട്ടി സ്വദേശി കുഞ്ഞലവിയുടെ മകൾ ആയിശ തസ്‌നിയാണ് മരിച്ചത്. ഇന്ന് രാവിലെ 9.30ഓടുകൂടിയായിരുന്നു സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കുട്ടിയുടെ തലയിലേക്ക് ചക്ക വീഴുകയായിരുന്നു. തുടർന്ന്...