ആരോഗ്യ ഗുണങ്ങള്‍ ഒട്ടനവധി അടങ്ങിയ ഒന്നാണ് നെയ്യ്. ആന്‍റി ഓക്സിഡന്‍റുകളും ഫാറ്റും മിനറലുകളും, വിറ്റാമിൻ എ, ഡി, ഇ, കെ, ഒമേഗ 3 ഫാറ്റി ആസിഡ് തുടങ്ങിയവ അടങ്ങിയിട്ടുണ്ട് നെയ്യിൽ.
അങ്ങനെ എങ്കിൽ രാവിലെ വെറുംവയറ്റില്‍ ഒരു സ്പൂണ്‍ നെയ്യ് കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെ എന്ന് അറിയണ്ടേ? നോക്കിയാലോ?
ദഹനവ്യവസ്ഥയെ മെച്ചപ്പെടുത്താനും മലബന്ധത്തെ അകറ്റാനും അസിഡിറ്റിയെ തടയാനും സഹായിക്കും.
രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ നെയ്യ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഏറെ നല്ലതാണ്.
ശരീരത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
ശരീരത്തിന് ഊര്‍ജ്ജം ലഭിക്കാനും ഇവ സഹായിക്കും.
വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും നെയ്യ് ഡയറ്റില്‍ ഉള്‍പ്പെടുത്താം.
ചര്‍മ്മത്തിന് തിളക്കവും ആരോഗ്യവും നിലനിര്‍ത്താനും നെയ്യ് സഹായിക്കുന്നു.
എല്ലുകള്‍ക്ക് ബലവും ഉറപ്പും വര്‍ധിപ്പിക്കാന്‍ നെയ്യ് സഹായിക്കുന്നു.