ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ നിര്‍ബന്ധമായി ഉള്‍പ്പെടുത്തേണ്ട ഒന്നാണ്. ഫൈബര്‍ ധാരാളമുള്ള ഭക്ഷണങ്ങള്‍ക്ക് പൊതുവേ കലോറി കുറവാണ്.
ഇവ വിശപ്പ് കുറയ്ക്കുകയും ശരീരഭാരം കൂടുന്നതിനെ തടയുകയും ചെയ്യും. അതേപോലെ, മലബന്ധം,
ഉയർന്ന കൊളസ്ട്രോൾ, ക്യാൻസർ, ടൈപ്പ് -2 പ്രമേഹം തുടങ്ങിയ വിവിധ ആരോഗ്യ പ്രശ്നങ്ങളെ നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു.
നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതിന്റെ ചില ആരോഗ്യഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കിയാലോ?
നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കൊളസ്‌ട്രോളിൻ്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.
ദഹന പ്രശ്‌നങ്ങളിൽ നിന്ന് ആശ്വാസം നൽകുന്നു.
നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിന് കാരണമാകും.
ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.