മുടിയുടെ വളർച്ചയ്ക്ക് വേണ്ടി ഒട്ടനവധി കാര്യങ്ങൾ ചെയ്യുന്നവരാണ് നമ്മൾ എല്ലാവരും.
എന്നാൽ അത് എങ്ങനെ എളുപ്പത്തിൽ ചെയ്യണമെന്നോ? ഗുണത്തിൽ ചെയ്യണമെന്നോ ഒന്നും ആർക്കും അറിയില്ല.
എന്നാൽ അതിന് പ്രതിവിധി ഉണ്ട്.
എങ്ങനെ എന്ന് അല്ലേ? നോക്കാം.
മുടിയുടെ വളർച്ചയ്ക്ക് ഏറ്റവും മികച്ചതാണ് തെെര്.
തൈരിൽ അടങ്ങിയിരിക്കുന്ന ആന്റി ഇൻഫ്ലമേറ്ററി, ആന്റി ബാക്ടീരിയൽ ഘടകങ്ങൾ തലയിലെ താരൻ നീക്കം ചെയ്യാനും ചൊറിച്ചിൽ ഇല്ലാതാക്കാനും സഹായിക്കുന്നു.
ഒരു കപ്പ് തൈരിൽ രണ്ടു ടീസ്പൂൺ വെളിച്ചെണ്ണയും കാൽ കപ്പ് കറ്റാർവാഴ ജെല്ലും ചേർത്ത് മിക്‌സ് ചെയ്ത് തലയിൽ ഉപയോഗിക്കാവുന്നതാണ്.
രണ്ട് ടീസ്പൂൺ കാപ്പിപ്പൊടി എടുക്കുക.
ഇതിലേക്ക് മൂന്ന് ടീസ്പൂൺ തെെര്, രണ്ട് ടീസ്‌പൂൺ വെളിച്ചെണ്ണ എന്നിവ ചേർക്കുക.
നന്നായി യോജിപ്പിച്ച ശേഷം മുടിയിൽ തേച്ച് പിടിപ്പിക്കുക. 15 മിനുട്ട് കഴിഞ്ഞ് കഴുകാം.