കോട്ടയത്ത് കാറ്റിലും, മഴയിലും വൻ നാശനഷ്ടം

കോട്ടയത്തും പരിസരപ്രദേശങ്ങളിലും ഉണ്ടായ കാറ്റിലും, മഴയിലും വ്യാപക നാശനഷ്ടം.

കാറ്റിൽ മരങ്ങൾ കടപുഴകിയും, ഒടിഞ്ഞു വീണുമാണ് ഏറെയും കെടുതികൾ ഉണ്ടായിരിക്കുന്നത്.

കോട്ടയം കുമ്മനം ഇളങ്കാവ് ദേവീക്ഷേത്ര അങ്കണത്തിലെ വൻ കാഞ്ഞിരം മരം കടപുഴകി.

നൂറ്റാണ്ടുകൾ പഴക്കമുള്ള കാഞ്ഞിരം മരമാണ് കടപുഴകിയത് എന്ന് നാട്ടുകൾ പറയുന്നു.

മരം വീണ് ആനക്കൊട്ടിൽ അടക്കമുള്ളവ തകർന്നു.

കെ.കെ റോഡിൽ ദേശീയപാതയിൽ കഞ്ഞികുഴിയിൽ മരം മറിഞ്ഞ് വീണു
ഗതാഗതം തടസപ്പെട്ടു

കഞ്ഞിക്കുഴി ദീപ്തി നഗറിന് മുൻവശത്ത് ഓട്ടോ സ്റ്റാൻഡിലെ മരമാണ് കെ. കെ റോഡിലേയ്ക്ക് മറിഞ്ഞുവീണത്.

ഇതോടെ വൻ ഗതാഗത കുരുക്ക് കെ കെ റോഡിലുണ്ടായി.

പോലീസും അഗ്നിരക്ഷാസേന സംഘവും സ്ഥലത്തെത്തി മരം വെട്ടിമാറ്റി.

കോട്ടയം നഗരമധ്യത്തിൽ ശാസ്ത്രീ റോഡിൽ കാറിനു മുകളിൽ മരം വീണു.

ശാസ്ത്രി റോഡ് ഇറക്കത്തിൽ ഫോൺ ഷോറൂമിന്റെ മുന്നിലാണ് അപകടം ഉണ്ടായത്.

ഇതുവഴി കടന്നു പോയ നാനോ കാറിന്റെ മുകളിലാണ് മരം വീണത്. അപകടത്തിൽ കാറിന്റെ മുന്നിലെ ചില്ല് തകർന്നിട്ടുണ്ട്.

ആർക്കും പരിക്കേറ്റിട്ടില്ല.

മരം വീണതിനെ തുടർന്ന് ശാസ്ത്രി റോഡിൽ ഗതാഗതവും തടസപ്പെട്ടു.

പൂഞ്ഞാർ ഏറ്റുമാനൂർ ഹൈവേയിൽ കിടങ്ങൂർ കൂടല്ലൂർ കവലയ്ക്ക് സമീപംമരം കടപുഴകി വീണു.

അപകടത്തെ തുടർന്ന് ഉണ്ടായ ഗതാഗതക്കുരുക്കിൽ വലഞ്ഞത് നൂറു കണക്കിന് യാത്രക്കാരാണ്.

മരം വൈദ്യുതി ലൈനിന്റെ മുകളിൽ വീണതിനെ തുടർന്ന് വൈദ്യുതി പോസ്റ്റുകളും ചരിഞ്ഞു. ഫയർഫോഴ്സ് എത്തി മരം മുറിച്ചു നീക്കിയെങ്കിലും വൈദ്യുതി പോസ്റ്റുകൾ റോഡിലേക്ക് വീണത് പൂർവസ്ഥിതിയിലാക്കാൻ ഏറെ സമയം വേണ്ടിവന്നു. ഇത് മൂലമാണ് റോഡിൽ
വൻ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടത്.
acvnews
ഏറ്റുമാനൂർ മുതൽ കട്ടച്ചിറ വരെയുള്ള ഭാഗത്ത് വാഹനങ്ങളുടെ നിരയാണ് കാണപ്പെട്ടത്.

ഓഫീസുകളും സ്കൂളുകളും വിട്ട സമയമായിരുന്നതിനാൽ തിരക്ക് രൂക്ഷമായി. ദീർഘദൂര ബസ്സുകൾ അടക്കം ഏറെനേരം കുരുക്കിൽ പെട്ട് കിടന്നു.

Leave a Reply

spot_img

Related articles

കുവൈത്തില്‍ താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

തിങ്കളാഴ്ച ഉച്ചയോടെ അദാൻ പ്രദേശത്തെ ഒരു വീട്ടിലാണ് തീപിടിത്തം ഉണ്ടായത്വിവരം ലഭിച്ചതിനെ തുടർന്ന് അല്‍-ഖുറൈൻ, അല്‍-ബൈറഖ് കേന്ദ്രങ്ങളില്‍ നിന്നുള്ള അഗ്നിശമന സേനാംഗങ്ങള്‍ എത്തിയാണ്...

അതിതീവ്രമഴ, അതീവ ശ്രദ്ധ വേണമെന്ന് കെ.എസ്.ഇ.ബി

തീവ്രമഴ സാധ്യത പ്രവചിച്ചിരിക്കുന്നതിനാല്‍ വൈദ്യുതി അപകടങ്ങളില്‍‍- പ്പെടാതിരിക്കാന്‍ പൊതുജനങ്ങള്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു. മരക്കൊമ്പുകള്‍ വീണോ മറ്റോ വൈദ്യുതിക്കമ്പികള്‍ പൊട്ടിക്കിടക്കാനോ ചാഞ്ഞുകിടക്കാനോ...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 36 വര്‍ഷം കഠിനതടവ്

താമരക്കുളം കൊട്ടക്കാശ്ശേരി ചിറമൂല വടക്കേതില്‍ അനൂപി( 24 ) നെ യാണ് അതിവേഗ പ്രത്യേക കോടതി ജഡ്ജ് ടി. മഞ്ജിത്ത് ഇന്ത്യന്‍ ശിക്ഷാനിയമവും പോക്സോ...

ഐപിഎസ് ഓഫീസറായി ആദ്യമായി ചാർജെടുക്കാനുള്ള യാത്രയ്ക്കിടെ 26 കാരനായ ഉദ്യോഗസ്ഥന് വാഹനാപകടത്തിൽ ദാരുണാന്ത്യം

2023 ഐപിഎസ് ബാച്ചിലെ കർണാടക കേഡർ ഉദ്യോഗസ്ഥനായ ഹർഷ് ബർദൻ ആണ് വാഹനാപകടത്തിൽ മരിച്ചത്. ഞായറാഴ്ച വൈകിട്ട് കർണാടകയിലെ ഹാസനിൽ വച്ചാണ് അപകടം ഉണ്ടായത്.അടുത്തിടെയാണ്...