കനത്ത മഴയിൽ ദില്ലി വിമാനത്താവളത്തിലെ മേൽക്കൂരയുടെ ഷീറ്റ് ഇളകിവീണു; മലയാളി യാത്രക്കാരിക്ക് പരിക്ക്

ശക്തമായ കാറ്റും മഴയിലും ദില്ലി വിമാനത്താവളത്തിലെ മേൽക്കൂരയുടെ ഷീറ്റ് വീണ് മലയാളിക്ക് പരിക്കേറ്റു. കോട്ടയം പുതുപ്പള്ളി സ്വദേശിയായ ഉഷയ്ക്കാണ് കാലിന് പരിക്കേറ്റതെന്ന് ബന്ധുക്കൾ അറിയിച്ചു. രാത്രി 8.40നുള്ള ഇൻഡിഗോ വിമാനത്തിൽ കൊച്ചിയിലേക്ക് പോകാനിരിക്കുമ്പോഴാണ് അപകടം സംഭവിച്ചത്. വിമാനത്താവളത്തിൽ വെച്ച് പ്രാഥമിക ചികിത്സ നൽകി. ഉഷയുടെ ഭർത്താവ് സുധനും മകൾ ആരതിയും ഒപ്പമുണ്ട്.കഴിഞ്ഞ ദിവസം വരെ കനത്ത ചൂട് അനുഭവപ്പെട്ട ദില്ലി ദേശീയ തലസ്ഥാന മേഖലയിൽ ബുധനാഴ്ച വൈകുന്നേരം കനത്ത മഴയാണ് ലഭിച്ചത്. ഇടിമിന്നലും ശക്തമായ കാറ്റുമുണ്ടായി. കേന്ദ്ര കാലാവസ്ഥാ വകുപ്പ് പല ജില്ലകളിലും റെഡ‍് അലെർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ചില പ്രദേശങ്ങളിൽ ആലിപ്പഴ വർഷവുമുണ്ടായി. പ്രതികൂല കാലാവസ്ഥ കാരണം ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ സർവീസുകളും താറുമാറായി. റോഡ് ഗതാഗതത്തിലും തടസ്സമുണ്ടായി.

Leave a Reply

spot_img

Related articles

ഇന്ത്യയുടെ മിസൈല്‍ മാന്‍റെ ജീവിതം സ്ക്രീനിലേക്ക്; അബ്ദുള്‍ കലാം ആകാന്‍ ധനുഷ്

ഇന്ത്യയുടെ മിസൈല്‍ മാന്‍ എപി ജെ അബ്ദുള്‍ കലാമിൻ്റെ ജീവിതം സിനിമയാകുന്നു. കലാമായി സിനിമയില്‍ എത്തുന്നത് തെന്നിന്ത്യൻ സൂപ്പർ താരം ധനുഷ് ആണ്. ഓം...

3 വയസുകാരിയെ അമ്മ പുഴയിലെറിഞ്ഞ് കൊന്ന കേസ്; പിതാവിന്‍റെ അടുത്ത ബന്ധു പൊലീസ് കസ്റ്റഡിയിൽ, പൊലീസ് അന്വേഷണം

മൂന്നു വയസുകാരിയെ അമ്മ ചാലക്കുടി പുഴയിൽ എറിഞ്ഞു കൊന്ന സംഭവത്തിൽ മരിച്ച കുട്ടിയുടെ പിതാവിന്‍റെ അടുത്ത ബന്ധു പൊലീസ് കസ്റ്റഡിയിൽ. എറണാകുളം പുത്തൻകുരിശ് പൊലീസ്...

കുറച്ചത് 45.7 കിലോ ഭാരം, കുറഞ്ഞ ഓരോ കിലോയ്ക്കും 300 ദിർഹം സമ്മാനം, യുഎഇയിൽ നടന്ന ചലഞ്ചിൽ വിജയി ഇന്ത്യക്കാരൻ

യുഎഇയിലെ റാസൽഖൈമയിൽ നടത്തിയ ശരീര ഭാരം കുറയ്ക്കാനുള്ള ചലഞ്ചിൽ ഇന്ത്യക്കാരൻ വിജയിയായി. 31കാരനായ അമൃത് രാജ് ആണ് തന്റെ ശരീരഭാരത്തിൽ നിന്ന് 45.7 കിലോ...

ഐപിഎല്ലിൽ ഡൽഹിയോട് ‘ജാവോ’ പറഞ്ഞ് മുംബൈ; തകര്‍പ്പൻ ജയം, നീലപ്പട പ്ലേ ഓഫിൽ

ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെ തകര്‍ത്ത് മുംബൈ ഇന്ത്യൻസ് പ്ലേ ഓഫിൽ. മുംബൈ ഉയര്‍ത്തിയ 181 റൺസ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡൽഹിയ്ക്ക് 18.2 ഓവറിൽ 121...