സംസ്ഥാനത്ത് ഇന്ന് മുതൽ കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരവും കൊല്ലവും ഒഴികെയുള്ള എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലർട്ടാണ്. രണ്ട് ദിവസത്തിനകം കാലവർഷം കേരളാ തീരം തൊട്ടേക്കും. ഇതിന് മുന്നോടിയായാണ് മഴ കനക്കുന്നത്. നാളെ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ഞായറാഴ്‌ചയും തിങ്കളാഴ്ചയും എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. തുടർച്ചായി മഴ ലഭിക്കുന്ന മേഖലകളിൽ കനത്ത ജാഗ്രതാ പാലിക്കണം. ഉരുൾപ്പൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതകൾ കണക്കിലെടുക്കണം. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. കണ്ണൂർ, കാസർകോട് ജില്ലകളിൽ, കുഴത്തൂർ മുതൽ കോട്ടക്കുന്ന് വരെയുള്ള തീരങ്ങളിൽ കള്ളക്കടൽ മുന്നറിയിപ്പുമുണ്ട്.

Leave a Reply

spot_img

Related articles

ജോർജ്ജ് ജെ മാത്യു വിൻ്റെ നേതൃത്വത്തിൽ ഒരു പുതിയ പാർട്ടി കൂടി വരുന്നു.

പ്ലാൻ്ററും വ്യവസായിയും കേരള കോൺഗ്രസിൻ്റെ മുൻ ചെയർമാനും കോൺഗ്രസിൻ്റെ മുൻ എംഎൽഎ യുമായ ജോർജ് ജെ മാത്യുവിൻ്റെ നേതൃത്വത്തിൽ പുതിയ ഒരു പാർട്ടി രൂപം...

നാഗാലാൻ്റിൽ വനിതാ സഹപ്രവർത്തകരെ ലൈംഗികമായി പീഡിപ്പിച്ച മലയാളി ഐഎഎസ് ഓഫീസറെ സസ്പെൻഡ് ചെയ്തു.

നാഗാലാൻഡ് ഇൻവെസ്റ്റ്മെന്റ് ആൻഡ് ഡെവലപ്മെൻ്റ് അതോറിറ്റിയുടെ ജോയിന്റ് സെക്രട്ടറിയായ വിൽഫ്രെഡിനെയാണ് സസ്പെൻഡ് ചെയ്തത്. കേരളത്തിൽ നിന്നുള്ള വിൽഫ്രെഡ് നാഗാലാൻഡ് കേഡറിലെ 2015 ബാച്ച് ഐഎഎസ്...

ശബരിമല നിലയ്ക്കലിൽ പുതിയ ആശുപത്രി സ്ഥാപിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്ജ്

പ്രദേശത്തെ ഗോത്ര വിഭാഗക്കാർക്ക് കൂടി പ്രയോജനപ്പെടുന്ന രീതിയിലാവും ആശുപത്രി നിർമ്മിക്കുക. ആശുപത്രിയിലെ നിർമ്മാണ പ്രവർത്തനം ജൂലൈയിൽ ആരംഭിക്കുമെന്ന് വീണാ ജോർജ്ജ് അറിയിച്ചു. പത്തനംതിട്ട ജില്ലാ...

നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ റീൽസ് തുടരുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്.

സോഷ്യൽ മീഡിയ ഉപയോഗിക്കണമെന്നത് തീരുമാനമാണ്. എത്ര വിമർശനങ്ങളുണ്ടായാലും അത് തുടരുമെന്നും വികസന നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനുള്ള മാർഗമാണെന്നും മന്ത്രി ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. മലപ്പുറം കൂരിയാട്...