മലയോരമേഖലകളില്‍ കനത്ത മഴയാണ് ഉണ്ടായത്.മുക്കം, താമരശേരി മേഖലകളിലും മഴയില്‍ നാശനഷ്ടമുണ്ടായി. പലയിടത്തും റോഡുകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. രാവിലെ ജില്ലയുടെ വിവിധ മേഖലകളില്‍ ഗതാഗത തടസവും ഉണ്ടായി.കൊയിലാണ്ടി തുറമുഖത്തുനിന്നു മത്സ്യബന്ധനത്തിനു പോയ വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു. നടക്കാവ് നാലുകുടിപ്പറമ്ബ് ഹംസക്കോയ (65) ആണ് മരിച്ചത്. രണ്ടു പേർക്കു പരുക്കേറ്റു.മലയോര മേഖലകളില്‍ തിങ്കളാഴ്ച ഉച്ചയോടെ കനത്ത ഇടിമിന്നലിന്‍റെ അകമ്ബടിയോടെ ആരംഭിച്ച ശക്തമായ മഴ മണിക്കൂറുകളോളമാണ് നീണ്ടുനിന്നത്. ഇതോടെ നോർത്ത് കാരശേരി അങ്ങാടിയില്‍ എടവണ്ണ കൊയിലാണ്ടി സംസ്ഥാനപാതയുടെ ഇരുഭാഗങ്ങളിലുമുള്ള താഴ്ന്ന സ്ഥലങ്ങളെല്ലാം തന്നെ വെള്ളത്തിനടിയിലായി. പെട്രോള്‍ പമ്ബിലും വെള്ളം കയറി.കോടഞ്ചേരിയില്‍ ഉള്‍വനത്തില്‍ ശക്തമായ മഴ പെയ്തതോടെ ഇരുവഞ്ഞിപ്പുഴയില്‍ ജലനിരപ്പ് ഉയർന്നു. അരിപ്പാറ, പതങ്കയം വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പുഴയില്‍ ഇറങ്ങുന്നത് നിരോധിച്ചു.